ഡോ. ദിനേശൻ ചെരുവത്ത് ഐഎഎസ്
കട്ടപ്പന: ജനരോഷത്തിനു മുന്നില്‍ ഇടുക്കി ജില്ലാ കളക്ടര്‍ വഴങ്ങി. ഇടുക്കി ജില്ലയിലെ രാത്രികാല സഞ്ചാരനിരോധനം മാറ്റി. രാത്രി യാത്ര നിരോധിച്ചുള്ള ജില്ലാ കളക് ടറുടെ നടപടിക്കെതിരേ വ്യാപകമായ പ്രഷേധം ഉയർന്ന സാഹചര്യത്തിലാണ് പുതിയ അറിയിപ്പ് ഇറക്കിയിരിക്കുന്ന്.
28ന് ദുരന്ത നിവാരണ അഥോററ്റി അധ്യക്ഷന്‍ എന്ന നിലയില്‍ പ്ലാന്റേഷന് ഇന്‍സ്പെക് ടര്‍മാര്‍ക്കു നല്കിയ കത്തിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അതിനു വ്യക്തത വരുത്തുന്നതായും ഇന്നലെ ജില്ലാ കളക് ടര്‍ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
വനമേഖലയില്‍നിന്നു മനുഷ്യവാസ മേഖലയിലേക്കു വന്യജീവികള്‍ ഇറങ്ങുമ്പോള്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വനം വകുപ്പും റാപ്പിഡ് റെസ്പോണ്‍സ് ടീമും നല്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കാതെവരുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നു.
ഇപ്രകാരം ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കിക്കൊണ്ടുള്ള കത്തിനെ ജില്ലയിലെ രാത്രി യാത്ര നിരോധനം എന്ന നിലയില്‍ കാണേണ്ടതില്ല.
ജില്ലയിൽ ഇത്തരത്തിലുള്ള യാതൊരു വിധ രാത്രി യാത്രാ നിരോധനവുംഏര്പ്പെടുത്തിയിട്ടില്ല. പൊതു ഗതാഗതത്തിനു തടസമാകുന്ന യാതൊരു ഉത്തരവും നിലവില്‍ പുറപ്പെടുവിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Tags : NightTravelBan Idukki Lifted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash