Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NightTravelBan

രാ​ത്രിസ​ഞ്ചാ​ര നി​രോ​ധനം: ഇടുക്കിയിൽ ജ​ന​രോ​ഷം

ഇ​​ടു​​ക്കി: ജി​​ല്ല​​യി​​ലെ വ​​ന​​മേ​​ഖ​​ല​​യോ​​ടു ചേ​​ര്‍​ന്നു​​കി​​ട​​ക്കു​​ന്ന തോ​​ട്ട​​ങ്ങ​​ളി​​ലൂ​​ടെ​ വൈ​​കു​​ന്നേ​​രം ആ​​റു മു​​ത​​ല്‍ രാ​​വി​​ലെ ആ​​റു വ​​രെ മ​​നു​​ഷ്യ​​സ​​ഞ്ചാ​​ര​​വും തോ​​ട്ട​​ങ്ങ​​ളി​​ലെ പ​​ണി​​ക​​ളും നി​​രോ​​ധി​​ച്ചു​​കൊ​​ണ്ടു​​ള്ള ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ ഉ​​ത്ത​​ര​​വി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​കു​​ന്നു.

ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ തൊ​​ടു​​പു​​ഴ ഒ​​ഴി​​ക​​യു​​ള്ള മു​​ഴു​​വ​​ൻ മ​​നു​​ഷ്യ​​വാ​​സ മേ​​ഖ​​ല​​ക​​ളും വ​​ന​​ത്തോ​​ടും വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ങ്ങ​​ളോ​​ടും ചേ​​ർ​​ന്നു​​കി​​ട​​ക്കു​​ന്ന​​വ​​യാ​​ണ്. അ​​തി​​നാ​​ൽ വ​​ന​​മേ​​ഖ​​ല​​യോ​​ടു ചേ​​ർ​​ന്നു​​കി​​ട​​ക്കു​​ന്ന തോ​​ട്ടം മേ​​ഖ​​ല എ​​ന്നാ​​ൽ ജ​​ന​​വാ​​സ​​മേ​​ഖ​​ല​​കൂടി ഉ​​ൾ​​പ്പെ​​ടു​​ന്ന​​പ്ര​​ദേ​​ശ​​മാ​​ണ്. ഇ​​വി​​ടെ ജ​​ന​​ങ്ങ​​ളു​​ടെ രാ​​ത്രിസ​​ഞ്ചാ​​രം നി​​രോ​​ധി​​ച്ച് ക​​ഴി​​ഞ്ഞ 28നാ​​ണ് ജി​​ല്ലാ ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​ഥോ​​റ​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ എ​​ന്ന നി​​ല​​യി​​ല്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഉ​​ത്ത​​ര​​വു പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.

ഇ​​ടു​​ക്കി ജി​​ല്ല​​യി​​ല്‍ വ​​ന്യ​​ജീ​​വി​​ക​​ള്‍​ക്ക് സ്വാ​​ഭാ​​വി​​ക​​മാ​​യി സ​​ഞ്ച​​രി​​ക്കു​​ന്ന​​തി​​നു ത​​ട​​സ​​മാ​​കു​​ന്ന ത​​ര​​ത്തി​​ല്‍ വ​​ന​​മേ​​ഖ​​ല​​യി​​ലും വ​​ന​​മേ​​ഖ​​ല​​യോ​​ടു ചേ​​ര്‍​ന്നു​​കി​​ട​​ക്കു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും വേ​​ലി​​ക​​ളും മ​​റ്റു നി​​ര്‍​മാ​​ണ​​ങ്ങ​​ളും ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് പൊ​​ളി​​ച്ചു​​നീ​​ക്ക​​ണ​​മെ​​ന്നു ക​​ഴി​​ഞ്ഞ 23നു ​​ദു​​ര​​ന്ത​​നി​​വാ​​ര​​ണ നി​​യ​​മ​​പ്ര​​കാ​​രം ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഉ​​ത്ത​​ര​​വി​​റ​​ക്കി​​യി​​രു​​ന്നു. ര​​ണ്ടു ഉ​​ത്ത​​ര​​വു​​ക​​ളും ജി​​ല്ല​​യി​​ലെ ജ​​ന​​ജീ​​വി​​ത​​ത്തെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​ന്ന​​താ​​ണെ​​ന്നാ​​ണ് ആ​​രോ​​പ​​ണം.

വ​​ന്യ​​ജീ​​വി​​ക​​ളു​​ടെ സ്വാ​​ഭാ​​വി​​ക സ​​ഞ്ചാ​​രം ത​​ട​​സ​​പ്പെ​​ടു​​ന്ന നി​​ര്‍​മി​​തി​​ക​​ള്‍ പൊ​​ളി​​ച്ചു​​മാ​​റ്റു​​മെ​​ന്ന​​തി​​നെ ആ​​ന​​ത്താ​​ര​​ക​​ളി​​ലെ നി​​ർ​​മാ​​ണ​​ങ്ങ​​ൾ പൊ​​ളി​​ച്ചുമാ​​റ്റും എ​​ന്ന​​ത​​ര​​ത്തി​​ല്‍ ചി​​ല​​ര്‍ വ്യാ​​ഖ്യാ​​നം ന​​ട​​ത്തു​​ന്നു​​ണ്ട്. 23ലെ ​​ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ ഉ​​ത്ത​​ര​​വി​​ല്‍ ആ​​ന​​ത്താ​​ര എ​​ന്ന പ​​ദം ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടി​​ല്ല.

വ​​ന്യ​​ജീ​​വി​​ക​​ള്‍ എ​​ന്നാ​​ണ് പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. വ​​ന്യ​​ജീ​​വി​​ക​​ള്‍ ആ​​ന​​യും കു​​ര​​ങ്ങും പ​​ന്നി​​യും ഉ​​ള്‍​പ്പടെ​​യു​​ള്ള​​വ​​യാ​​ണ്. ഇ​​വ​​യു​​ടെ സ്വാ​​ഭാ​​വി​​ക സ​​ഞ്ചാ​​രം ത​​ട​​യു​​ന്ന നി​​ര്‍​മി​​തി​​ക​​ളാ​​ണ് പൊ​​ളി​​ച്ചു മാ​​റ്റു​​ന്ന​​ത്. ഇ​​തു മ​​റ​​ച്ചു​​വ​​ച്ച് ആ​​ന​​ത്താ​​ര​​ക​​ള്‍ എ​​ന്ന പ്ര​​യോ​​ഗം കൊ​​ണ്ടു​​വ​​ന്ന​​തി​​ലും ദു​​രൂ​​ഹ​​ത​​യു​​ണ്ട്.

വ​​ന്യ​​ജീ​​വി​​ക​​ളു​​ടെ സ്വാ​​ഭാ​​വി​​ക സ​​ഞ്ചാ​​രം ത​​ട​​യു​​ന്ന​​തി​​നെ​​തി​​രേ​​യു​​ള്ള ഉ​​ത്ത​​ര​​വി​​നെ മു​​ഖ്യ​​മ​​ന്ത്രി​​യും വ​​നം​​മ​​ന്ത്രി​​യും അ​​ന​​ധി​​കൃ​​ത കൈ​​യേ​​റ്റ​​ത്തി​​നെ​​തി​​രേ​​യു​​ള്ള ഉ​​ത്ത​​വാ​​യി വ്യാ​​ഖ്യാ​​നി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഉ​​ത്ത​​ര​​വ് അ​​തേ​​പ​​ടി നി​​ല​​നി​​ല്‍​ക്കു​​ക​​യാ​​ണ്.

25നു ​​മു​​ഖ്യ​​മ​​ന്ത്രി ഇ​​ടു​​ക്കി ക​​ള​​ക്ട​​റേ​​റ്റി​​ല്‍ ന​​ട​​ത്തി​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ന്മാ​​രു​​ടെ യോ​​ഗ​​ത്തി​​ല്‍ ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ 23ലെ ​​ഉ​​ത്ത​​ര​​വി​​ല്‍ ഭേ​​ദ​​ഗ​​തി വ​​രു​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നെ​​ങ്കി​​ലും ഇ​​തു​​വ​​രെ അ​​തു​​ണ്ടാ​​യി​​ട്ടി​​ല്ല. ഇ​​ത് നി​​ല​​നി​​ല്‍​ക്കു​​മ്പോ​​ഴാ​​ണ് ​ജ​​ന​​ങ്ങ​​ളു​​ടെ സ​​ഞ്ചാ​​രം നി​​രോ​​ധി​​ച്ചും ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ ഉ​​ത്ത​​ര​​വു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ ഉ​​ത്ത​​ര​​വി​​ല്‍ ഭേ​​ദ​​ഗ​​തി​​വ​​രു​​ത്തു​​ക​​യോ പി​​ന്‍​വ​​ലി​​ക്കു​​ക​​യോ ചെ​​യ്യാ​​ത്തി​​ട​​ത്തോ​​ളം കാ​​ലം ഉ​​ത്ത​​ര​​വി​​നു നി​​യ​​മ​​സാ​​ധു​​ത​​യു​​ണ്ടാ​​കും.

Latest News

Corehub Up