പ്രതീകാത്മക ചിത്രം
കോംഗോ: കോംഗോയിൽ എബോള ബാധിച്ചു മരിച്ചവരുടെ എണ്ണം 2000 പിന്നിട്ടു. ചരിത്രത്തിൽത്തന്നെ ഏറ്റവും വേഗത്തിൽ പടരുന്ന വൈറസ് വ്യാപനമാണിതെന്ന് അധികൃതർ അറിയിച്ചു.
ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ സമരം ആരംഭിച്ചതു പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇതുവരെ 4381 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2011 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മേയ് 15-നാണ് നിലവിലെ രോഗവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചതെങ്കിലും ഫെബ്രുവരിയിൽത്തന്നെ ഇത് ആരംഭിച്ചിരുന്നതായി ജനിതക പരിശോധനകളിൽ വ്യക്തമായി.
ആദ്യത്തെ 1000 മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഒൻപത് ആഴ്ചയെടുത്തപ്പോൾ, അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ മരണസംഖ്യ ഇരട്ടിയായെന്നും ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Tags : Ebola DeathToll Congo Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash