പ്രതീകാത്മക ചിത്രം
കൊച്ചി: പൊലിസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസറെ കാണാൻ സ്ത്രീകളും കുട്ടികളും ഇനി ദീർഘനേരം കാത്തുനിൽക്കേണ്ട. കേരള പൊലിസിന്റെ പോൽ ആപ്പ് വഴി എസ്എച്ച്ഓയെ നേരിട്ട് കാണുന്നതിനുള്ള അപ്പോയിൻമെന്റ് ഇനി മുൻകൂട്ടി ബുക്ക് ചെയ്യാം.
പോൽ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം പേഴ്സണൽ സർവീസസ് വിഭാഗത്തിലെ അപ്പോയിന്മെന്റ് വിത്ത് എസ്എച്ചഒ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം. ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം ബന്ധപ്പെട്ട പൊലിസ് സ്റ്റേഷൻ തെരഞ്ഞെടുക്കാം. തുടർന്ന് സൗകര്യപ്രദമായ രണ്ട് തീയതി, സമയ സ്ലോട്ടുകൾ നിർദേശിച്ച് അപേക്ഷ സമർപ്പിക്കാം.
കുറഞ്ഞത് മൂന്ന് ദിവസം മുമ്പെങ്കിലും അപേക്ഷ നൽകണം. പൊലിസ് സ്റ്റേഷനിൽ നിന്നുള്ള സ്ഥിരീകരണ എസ്എംഎസിൽ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും അനുവദിച്ച തീയതിയും സമയവും ലഭിക്കും. ലഭിക്കുന്ന സ്ലോട്ട് സ്വീകരിക്കാനോ നിരസിക്കാനോ സൗകര്യമുണ്ട്.
അടിയന്തര ഡ്യൂട്ടി സാഹചര്യങ്ങളിൽ അനുവദിച്ച സ്ലോട്ട് ഉദ്യോഗസ്ഥർക്ക് നിരസിക്കേണ്ടിവന്നാൽ പുതിയ സമയം അനുവദിച്ച് വീണ്ടും അപേക്ഷിക്കാനും കഴിയും. വനിതകൾക്കും കുട്ടികൾക്കും ഉൾപ്പെടെ പൊലീസ് സ്റ്റേഷനിലെത്തുന്നവർക്ക് കാത്തിരിപ്പ് ഒഴിവാക്കി നിശ്ചിത സമയത്ത് എസ്എച്ചഓയെ കാണാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം.
Tags : Pol App Appointment Sho Kerala Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash