x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​തി​ക​ൾ​ക്കെ​തി​രാ​യ സൈ​നി​ക ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച് യെ​മ​ൻ

വെബ് ഡെസ്‌ക്
Published: October 4, 2026 10:38 PM IST | Updated: October 4, 2026 10:38 PM IST

റ​ഷാ​ദ് അ​ൽ അ​ലീ​മി

സ​ന: ഹൂ​തി​ക​ൾ​ക്കെ​തി​രാ​യ സൈ​നി​ക ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച് യെ​മ​ൻ. ഹൂ​തി കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു നി​ൽ​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ളോ​ട് പ്ര​സി​ഡ​ന്‍റ് റ​ഷാ​ദ് അ​ൽ അ​ലീ​മി അ​ഭ്യ​ർ​ഥി​ച്ചു. രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് ന​ട​ത്തി​യ ടെ​ലി​വി​ഷ​ൻ പ്ര​സം​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം.

സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കും സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി സ​ർ​ക്കാ​രി​ന് ന​ൽ​കാ​ൻ ക​ഴി​യു​ന്ന എ​ല്ലാ അ​വ​സ​ര​ങ്ങ​ളും സ​മ​യ​വും ന​ൽ​കി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൈ​നി​ക ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തെ​ന്നും റ​ഷാ​ദ് അ​ൽ അ​ലീ​മി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം സൗ​ദി അ​റേ​ബ്യ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​കും ന​ട​പ​ടി​ക​ളെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു പ്ര​സ്താ​വ​ന. ബാ​ബ് അ​ൽ മ​ന്ദ​ബ്, മോ​ക്ക തു​റ​മു​ഖ ന​ഗ​രം ഉ​ൾ​പ്പ​ടെ പു​തു​താ​യി ഹൂ​തി​ക​ൾ കീ​ഴ​ട​ക്കി​യി​രു​ന്നു.

 

 

Tags : Yemen Houthis conflict Attack AirStrike Defense

Recent News

Corehub Up