ഉദയനിധി സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ കുട്ടിയെ ഉപയോഗിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് പൊലിസ്. ധാരാപുരത്ത് നടന്ന യോഗത്തില്‍ കുട്ടിയെ പങ്കെടുപ്പിച്ച സംഭവത്തിലാണ് പൊലിസ് നടപടി.
ധാരാപുരം പൊലിസ് ആണ് ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തത്. ശനിയാഴ്ച ധാരാപുരത്തെ പെരിയാര്‍ പ്രതിമയ്ക്ക് സമീപം ഉദനിധി പങ്കെടുത്ത പൊതു യോഗത്തിലാണ് സംഭവം നടന്നതെന്നാണ് തിരുപ്പൂര്‍ ജില്ലാ പൊലിസിന്റെ വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കുന്നത്.
യോഗത്തിനിടെ ഉദയനിധി ഒരു കുട്ടിയക്കൊണ്ട് സംസാരിപ്പിച്ചതായും അത് മുഖ്യമന്ത്രി വിജയ്ക്കെതിരായ അധിക്ഷേപമായിരുന്നെന്നുമാണ് റിപ്പോർട്ട്. കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചെന്നും ആരോപണമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Tags : Police Tamilnadu UdhayanidhiStalin DMK NewsUpdate Headlines