Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UdhayanidhiStalin

തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ കു​ട്ടി​യെ പ​ങ്കെ​ടു​പ്പി​ച്ചു; ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലി​സ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ കു​ട്ടി​യെ ഉ​പ​യോ​ഗി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലി​സ്. ധാ​രാ​പു​ര​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ല്‍ കു​ട്ടി​യെ പ​ങ്കെ​ടു​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പൊ​ലി​സ് ന​ട​പ​ടി.

ധാ​രാ​പു​രം പൊ​ലി​സ് ആ​ണ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച ധാ​രാ​പു​ര​ത്തെ പെ​രി​യാ​ര്‍ പ്ര​തി​മ​യ്ക്ക് സ​മീ​പം ഉ​ദ​നി​ധി പ​ങ്കെ​ടു​ത്ത പൊ​തു യോ​ഗ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് തി​രു​പ്പൂ​ര്‍ ജി​ല്ലാ പൊ​ലി​സി​ന്‍റെ വാ​ര്‍​ത്താ​ക്കു​റു​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

യോ​ഗ​ത്തി​നി​ടെ ഉ​ദ​യ​നി​ധി ഒ​രു കു​ട്ടി​യ​ക്കൊ​ണ്ട് സം​സാ​രി​പ്പി​ച്ച​താ​യും അ​ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ​മാ​യി​രു​ന്നെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. കു​ട്ടി​യെ​ക്കൊ​ണ്ട് മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

National

മണ്ഡല പുനർനിർണയം: ഡിഎംകെ നിലപാടിൽ മാറ്റമില്ലെന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: കേന്ദ്ര സർക്കാർ വീണ്ടും കൊണ്ടുവരാൻ ഒരുങ്ങുന്ന മണ്ഡല പുനർനിർണയ ബില്ലിനോടുള്ള നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. ബില്ലിന്‍റെ കാര്യത്തിൽ ഡിഎംകെ നിലപാട് മയപ്പെടുത്തിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് അദ്ദേഹം ഈ നിർണായക പ്രസ്താവന നടത്തിയിരിക്കുന്നത്.

മണ്ഡല പുനർനിർണയത്തെ ഡിഎംകെ തുടക്കം മുതൽ എതിർത്തിരുന്നെന്നും ആ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടെന്നും ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ദേശീയ തലത്തിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഡിഎംകെ നിലപാട് മാറ്റുമെന്ന പ്രചാരണങ്ങളെയാണ് ഉദയനിധി പൂർണമായി തള്ളിക്കളഞ്ഞിരിക്കുന്നത്. ബില്ലിനെതിരെ ഭാവിയിലും ശക്തമായ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

2011-ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കാനാണ് കേന്ദ്ര സർക്കാർ ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി നടപ്പിലായാൽ രാജ്യത്തെ നിലവിലെ 543 ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എന്നാൽ ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്. 2011-ലെ സെൻസസിന് പകരം അടുത്ത 25 വർഷത്തേക്ക് 1971-ലെ സെൻസസ് വിവരങ്ങൾ തന്നെ മാനദണ്ഡമായി ഉപയോഗിക്കണമെന്നാണ് ഡിഎംകെയുടെ പ്രധാന ആവശ്യം.

കൂടാതെ, മണ്ഡലപുനർനിർണയം നടത്തുമ്പോൾ ജനസംഖ്യാടിസ്ഥാനത്തിൽ അല്ലാതെയുള്ള പ്രത്യാഘാതങ്ങൾ ഒഴിവാക്കാനായി എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായി ലോക്‌സഭാ സീറ്റുകളിൽ 50 ശതമാനം വർധനവ് വേണമെന്നും പാർട്ടി ശക്തമായി വാദിക്കുന്നു.

ജനസംഖ്യ നിയന്ത്രണത്തിൽ മാതൃകാപരമായ മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന തരത്തിലുള്ള ഒരു നീക്കവും അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാർട്ടിയുടെ നിലപാടെന്നും ഉദയനിധി കൂട്ടിച്ചേർത്തു.

National

ന​ടി തൃ​ഷ​യ്‌​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം: ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഖു​ഷ്ബു സു​ന്ദ​ർ

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട് മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ഉ​ദ​യി​ന​ധി സ്റ്റാ​ലി​ന് നേ​ർ​ക്ക് ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വും ന​ടി​യു​മാ​യ ഖു​ഷ്ബു സു​ന്ദ​ർ. ഉ​ദ​യ​നി​ധി​യു​ടെ വാ​ക്കു​ക​ൾ നീ​ച​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​ണെ​ന്നും സ്വ​യം ഒ​രു നേ​താ​വെ​ന്ന് വി​ളി​ക്കു​ന്ന​തി​ൽ ഉ​ദ​യ​നി​ധി ല​ജ്ജി​ക്ക​ണ​മെ​ന്നും ഖു​ഷ്ബു സു​ന്ദ​ർ പ​റ​ഞ്ഞു.

കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ഞ്ചാ​വൂ​രി​ൽ ഡി​എം​കെ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യി​യെ വി​മ​ർ​ശി​ച്ച് പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ, സ​ദ​സി​ൽ നി​ന്ന് ചി​ല​ർ ന​ടി തൃ​ഷ​യു​ടെ പേ​ര് വി​ളി​ച്ച് മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യി ഉ​ദ​യ​നി​ധി ന​ട​ത്തി​യ ദ്വ​യാ​ർ​ഥ പ്ര​യോ​ഗം ന​ടി​യെ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ക​യും തു​ട​ർ​ന്ന് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്ന് ക​ടു​ത്ത എ​തി​ർ​പ്പു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്, സ്ത്രീ​ക​ളു​ടെ അ​ന്ത​സി​നെ ഹ​നി​ച്ച​തി​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ഉ​ദ​യ​നി​ധി​ക്കെ​തി​രെ ത​മി​ഴ്‌​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഉ​ദ​യ​നി​ധി​യെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് വി​ട്ട​യ​ച്ച​ത്.

Latest News

Corehub Up