x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്ര​ത്തി​ല്‍ ഇ​ത്ത​രം ഒ​രു ഡ​മ്മി മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​ട്ടി​ല്ല; വി​ജ​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

വെബ് ഡെസ്‌ക്
Published: September 14, 2026 01:46 AM IST | Updated: September 14, 2026 01:46 AM IST

ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍. ത​മി​ഴ്‌​നാ​ടി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​ത്ത​രം ഒ​രു ഡ​മ്മി മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​ട്ടി​ല്ലെ​ന്ന് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു.

ടി​വി​കെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ പു​തി​യ പ​ദ്ധ​തി​ക​ളൊ​ന്നും അ​വ​ര്‍ ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. ഡി​എം​കെ സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ പേ​ര് മാ​റ്റി ക്രെ​ഡി​റ്റ് അ​ടി​ച്ചെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ​മ്മി മു​ഖ്യ​മ​ന്ത്രി​യെ ത​ങ്ങ​ള്‍ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നും ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ അ​ധി​കാ​ര​ത്തി​ലു​ള്ള പാ​ര്‍​ട്ടി കാ​ര​ണം ജ​ന​ങ്ങ​ള്‍ നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്നു​ണ്ട്. ഓ​രോ ദി​വ​സ​വും ഓ​രോ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ഉ​യ​ര്‍​ന്നു​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

 

Tags : UdhayanidhiStalin JosephVijay DMK TVK Tamilnadu NewsUpdate Headlines

Recent News

Corehub Up