x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി തൃ​ഷ​യ്‌​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം: ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഖു​ഷ്ബു സു​ന്ദ​ർ

ഓൺലൈൻ ഡെസ്ക്
Published: August 5, 2026 08:50 AM IST | Updated: August 5, 2026 08:50 AM IST

നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദർ, ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട് മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ഉ​ദ​യി​ന​ധി സ്റ്റാ​ലി​ന് നേ​ർ​ക്ക് ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വും ന​ടി​യു​മാ​യ ഖു​ഷ്ബു സു​ന്ദ​ർ. ഉ​ദ​യ​നി​ധി​യു​ടെ വാ​ക്കു​ക​ൾ നീ​ച​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​ണെ​ന്നും സ്വ​യം ഒ​രു നേ​താ​വെ​ന്ന് വി​ളി​ക്കു​ന്ന​തി​ൽ ഉ​ദ​യ​നി​ധി ല​ജ്ജി​ക്ക​ണ​മെ​ന്നും ഖു​ഷ്ബു സു​ന്ദ​ർ പ​റ​ഞ്ഞു.

കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ഞ്ചാ​വൂ​രി​ൽ ഡി​എം​കെ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യി​യെ വി​മ​ർ​ശി​ച്ച് പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ, സ​ദ​സി​ൽ നി​ന്ന് ചി​ല​ർ ന​ടി തൃ​ഷ​യു​ടെ പേ​ര് വി​ളി​ച്ച് മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യി ഉ​ദ​യ​നി​ധി ന​ട​ത്തി​യ ദ്വ​യാ​ർ​ഥ പ്ര​യോ​ഗം ന​ടി​യെ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ക​യും തു​ട​ർ​ന്ന് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്ന് ക​ടു​ത്ത എ​തി​ർ​പ്പു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്, സ്ത്രീ​ക​ളു​ടെ അ​ന്ത​സി​നെ ഹ​നി​ച്ച​തി​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ഉ​ദ​യ​നി​ധി​ക്കെ​തി​രെ ത​മി​ഴ്‌​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഉ​ദ​യ​നി​ധി​യെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് വി​ട്ട​യ​ച്ച​ത്.

Tags : KhushbuSundar UdhayanidhiStalin DeepikaNews Deepika DeepikaNewspaper BreakingNews Deepika CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up