x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ലെ പൊ​ലി​സ് പ​രി​ശോ​ധ​ന; സി​പി​എം മാ​ർ​ച്ചി​ൽ വ​ൻ സം​ഘ​ർ​ഷം

വെബ് ഡെസ്ക്
Published: October 4, 2026 08:03 PM IST | Updated: October 4, 2026 08:08 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ന​ന്ദ​ന്‍റെ വീ​ട്ടി​ൽ പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പേ​ട്ട പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് സി​പി​എം ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. മാ​ർ​ച്ചി​നി​ടെ ബാ​രി​ക്കേ​ഡ് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​വി​ര​ൽ ബാ​രി​ക്കേ​ഡി​ൽ കു​ടു​ങ്ങി അ​റ്റു​പോ​യി.

ക​ന്‍റോ​ൺ​മെ​ന്‍റ് സി​ഐ സ​തീ​ഷ് കു​മാ​റി​ന്‍റെ കാ​ട്ടാ​ക്ക​ട​യി​ലെ വീ​ട്ടി​ലേ​ക്ക് ആ​ദ്യം ഡി​വൈ​എ​ഫ്ഐ​യും പി​ന്നീ​ട് എ​സ്എ​ഫ്ഐ​യും മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. മാ​ർ​ച്ചി​നി​ടെ സി​ഐ​ക്കെ​തി​രെ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളും ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എ​സ്ഐ ജി. ​ഗോ​കു​ലി​ന്‍റെ വീ​ട്ടി​ലേ​ക്കും പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ന്നി​രു​ന്നു. ന​ന്ദ​ന്‍റെ വീ​ട്ടി​ൽ സ​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​നാ സ​മ​യ​ത്ത് ന​ന്ദ​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​ത്തി പ​രി​ശോ​ധ​ന ത​ട​സ​പ്പെ​ടു​ത്തി. പ​ത്താം തീ​യ​തി വ​രെ സ​ർ​ക്കാ​രി​ന് സ​മ​യം ന​ൽ​കും. അ​തി​ന​കം ക​ന്‍റോ​ൺ​മെ​ന്‍റ് സി​ഐ സ​തീ​ഷ് കു​മാ​റി​നെ സ്റ്റേ​ഷ​നി​ൽ നി​ന്ന് മാ​റ്റി​യി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​വു​മാ​യി സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​മെ​ന്നും എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ തീ​യി​ൽ കു​രു​ത്ത​താ​ണ് എ​ന്ന ത​ര​ത്തി​ൽ സ​തീ​ഷ് കു​മാ​ർ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടു. ഇ​തി​നെ​തി​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. പി​ന്നാ​ലെ സ​തീ​ഷ് കു​മാ​ർ പോ​സ്റ്റ് പി​ൻ​വ​ലി​ച്ചു. അ​തേ​സ​മ​യം വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യാ​ൽ ഓ​ഫീ​സി​ൽ ക​യ​റി പി​ടി​ക്കു​മെ​ന്ന ത​ര​ത്തി​ൽ എ​സ്ഐ ജി. ​ഗോ​കു​ൽ എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ലും ന​ട​പ​ടി തു​ട​ങ്ങി.

Tags : Clash Sfi PoliceProtest PettaPoliceStation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up