x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ടി​യേ​രി​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല; ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് മ​റു​പ​ടി​യു​മാ​യി എം.​വി. ജ​യ​രാ​ജ​ൻ

വെബ് ഡെസ്‌ക്
Published: October 4, 2026 05:10 PM IST | Updated: October 4, 2026 05:10 PM IST

എം.​വി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​നീ​ഷ് കോ​ടി​യേ​രി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ന് മ​റു​പ​ടി​യു​മാ​യി മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എം.​വി. ജ​യ​രാ​ജ​ൻ രം​ഗ​ത്ത്. എ​ക്‌​സാ​ലോ​ജി​ക് കേ​സ് സി​പി​എം നേ​താ​ക്ക​ളെ വേ​ട്ട​യാ​ടാ​നാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.
‌
ബി​നീ​ഷി​ന്‍റെ കേ​സി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ‌​നെ​തി​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​ഷ​യം വ്യ​ക്തി​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞ​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും ജ​യ​രാ​ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബി​നീ​ഷി​ന്‍റെ കേ​സി​ൽ കോ​ടി​യേ​രി​ക്കെ​തി​രാ​യി റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടോ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടോ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ എ​ക്‌​സാ​ലോ​ജി​ക് കേ​സ് സി​പി​എ​മ്മി​നെ​യും അ​തി​ന്‍റെ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തെ​യും പ്ര​തി​സ്ഥാ​ന​ത്ത് നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യ കേ​സാ​ണെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : MVJayarajan BineeshKodiyeri CPM Kannur NewsUpdate Headlines

Recent News

Corehub Up