പ്രതീകാത്മക ചിത്രം - എഐ
ടോക്കിയോ: ഇന്ത്യയിൽ ടാറ്റ ടെക്നോളജീസുമായി ചേർന്നുള്ള പുതിയ പങ്കാളത്തത്തിന് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. ഈ പങ്കാളിത്തത്തിലൂടെ ചെലവിൽ 20% വരെ കുറയുമെന്നും വേഗത്തിലുള്ള നിർമാണപ്രക്രിയകളിലേക്കും നയിക്കുമെന്നും പ്രതീക്ഷിക്കുന്നു.
നിലവിൽ സാന്പത്തിക സമ്മർദങ്ങൾ നേരിടുന്ന ഹോണ്ട, ഹൈബ്രിഡ് വാഹനങ്ങളിലേക്കും ചെലവ് ചുരുക്കൽ നടപടികളിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഈ സഹകരണത്തിന് കീഴിൽ പുറത്തിറങ്ങുന്ന ആദ്യ വാഹനം 2028-ൽ വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുന്ന ഒരു ചെറിയ എസ്യുവി ആയിരിക്കും.
ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട, എതിരാളികളിൽ നിന്നുള്ള കടുത്ത മത്സരം കാരണം തനിച്ചു മുന്നേറുന്ന പരന്പരാഗത ശൈലി മാറ്റാൻ നിർബന്ധിതരാകുകയാണ്.
ഇലക്ട്രിക് വാഹന മേഖലയിലുണ്ടായ തിരിച്ചടികൾ കാരണം 1,200 കോടി ഡോളറിലധികം (12 ബില്യണ്‍ ഡോളർ) നഷ്ടം പ്രതീക്ഷിക്കുന്ന ഹോണ്ട, ഇപ്പോൾ പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെലവുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കുകയും ചെയ്യുകയാണ്.
വരുന്ന നാല് വർഷത്തിനുള്ളിൽ 900 കോടി ഡോളറിലധികം ചെലവ് കുറയ്ക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നതെന്നും അതിനായി ഉത്പന്നങ്ങളുടെ വില ഗണ്യമായി കുറയ്ക്കാൻ തങ്ങളുടെ സപ്ലയർമാരോട് കന്പനി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ മാസം റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
Tags : Honda Automobile TataTechnologies Business