പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. എട്ട് സ്ഥാനാർഥികളെയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്. ധരംപാൽ സിംഗ്, രാധാകാന്ത് ഓജ, പ്രകാശ് പാൽ, വിദ്യാസാഗർ സൊങ്കാർ, ഗോപി കൃഷ്ണ പാണ്ഡെ, പ്രിയങ്ക സിംഗ് റാവത്ത്, റാം പ്രതാപ് സിംഗ് ചൗഹാൻ, ശ്രുതി ഗംഗ്വാർ എന്നിവരാണ് ബിജെപി സ്ഥാനാർഥികൾ.
അതേസമയം, രാജ്യസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കരുതിയിരുന്ന സ്മൃതി ഇറാനിയുടെ പേര് സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാത്തത് ചർച്ചയായി. അടുത്തിടെ ബിജെപി ജനറൽ സെക്രട്ടറിയായ സ്മൃതി ഇറാനിയെ ഉത്തർപ്രദേശിൽനിന്ന് രാജ്യസഭയിൽ എത്തിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
ഉത്തർപ്രദേശിൽനിന്നുള്ള നിലവിലെ രാജ്യസഭാംഗവും കേന്ദ്രമന്ത്രി പെട്രോളിയം മന്ത്രിയുമായ ഹർദീപ് സിംഗ് പുരിയ്ക്കും ഇത്തവണ യുപിയിൽനിന്ന് സീറ്റില്ല. സംസ്ഥാനത്തെ സാമൂഹിക-ജാതിമത സമവാക്യങ്ങളെല്ലാം പരിഗണിച്ചാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു.
ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം നൽകിയത്. രാജ്യസഭയിലേക്ക് മത്സരിക്കുന്ന ധരംപാൽ സിംഗ് നിലവിൽ ഉത്തർപ്രദേശിലെ മന്ത്രിയാണ്. രണ്ട് വനിതകളും സ്ഥാനാർഥി പട്ടികയിലുണ്ട്.
Tags : BJP announces Rajya Sabha candidates Uttar Pradesh