x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​യ്‌​മാ​മ​ൻ ത​ങ്ക​മോ​തി​രം ന​ൽ​കി​യി​ല്ല: ന​ഴ്സി​നു​നേ​രെ ആ​ക്ര​മ​ണം

നാഷണൽ ഡെസ്ക്
Published: October 5, 2026 03:31 PM IST | Updated: October 5, 2026 03:31 PM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: വി​ജ​യ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന താ​യ്‌​മാ​മ​ൻ ത​ങ്ക​മോ​തി​രം പ​ദ്ധ​തി​പ്ര​കാ​രം കു​ഞ്ഞി​ന് സ്വ​ർ​ണ മോ​തി​രം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ന​ഴ്സി​നു നേ​രെ ആ​ക്ര​മ​ണം. കും​ഭ​കോ​ണ​ത്തി​ന​ടു​ത്തു​ള്ള പ​ട്ടേ​ശ്വ​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ന​ഴ്സ് അ​ല​മേ​ലു​വി​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്കു​മെ​തി​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സ​മ​ത്വ​പു​രം സ്വ​ദേ​ശി മ​ദ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ച​ട്ടു​കം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ല​മേ​ലു​വി​നെ​യും മ​റ്റ് ര​ണ്ട് പേ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ദ​ന്‍റെ ഭാ​ര്യ വ​നി​ത അ​ടു​ത്തി​ടെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യി​രു​ന്നു.

സ​ർ​ക്കാ​ർ പ​ദ്ധ​തി​പ്ര​കാ​രം കു​ഞ്ഞി​ന് സ്വ​ർ​ണ മോ​തി​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് മ​ദ​ന്‍റെ വാ​ദം. എ​ന്നാ​ൽ മോ​തി​രം ന​ൽ​കു​ന്ന​ത് അ​ല​മേ​ലു നി​ഷേ​ധി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​യാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ​ട്ടേ​ശ്വ​രം പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ക്ര​മി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NurseAttack TamilNadu Police Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up