x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈം​ഗി​കാ​തി​ക്ര​മ ശ്ര​മം; കാ​ള​വ​ണ്ടി യാ​ത്ര സം​ഘ​ത്തി​ലെ​യാ​ൾ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: October 5, 2026 03:20 PM IST | Updated: October 5, 2026 03:20 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് ക​ട​യി​ൽ ക​യ​റി സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കാ​ള​വ​ണ്ടി യാ​ത്ര സം​ഘ​ത്തി​ലെ​യാ​ൾ അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്ട്ര ഠാ​ണെ സ്വ​ദേ​ശി​യാ​യ ഗു​രു​നാ​ഥ് (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​രു ആ​ശ്ര​മ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് കാ​ശ്മീ​രി​ലേ​ക്ക് ന​ട​ത്തു​ന്ന ഭാ​ര​ത പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ള​വ​ണ്ടി യാ​ത്രാ സം​ഘം പ​ന്ത​ള​ത്ത് എ​ത്തി​യ​ത്. യാ​ത്ര​യു​ടെ സ​ന്ദേ​ശ​മ​ട​ങ്ങി​യ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​യി പ​ന്ത​ള​ത്തെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ൾ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്ത​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ക​ട​യു​ട​മ​യും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​ഞ്ഞു​വെ​ക്കു​ക​യും ഉ​ട​ൻ ത​ന്നെ പൊ​ലി​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പ​ന്ത​ളം പൊ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags : Attempted sexual assault Person bullock cart travel group arrested

Recent News

Corehub Up