International
കരാക്കസ്: വെനസ്വേലയിൽ ഇരട്ട ഭൂകമ്പത്തിൽ തകർന്ന ഷോപ്പിംഗ് മാളിന്റെ അവശിഷ്ടങ്ങൾക്കിടയിൽ എട്ട് ദിവസത്തോളം കുടുങ്ങികിടന്ന ആളെ രക്ഷപ്പെടുത്തി. ഷോപ്പിംഗ് മാളിലെ സുരക്ഷാ ജീവനക്കാരനായ ഹെർനൻ അൽബെർട്ടോ ഗിൽ ഫ്ളോറസിനെ(43) ആണ് രക്ഷപ്പെടുത്തിയത്.
കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായിരുന്ന സുരക്ഷാ കാബിനിലായിരുന്നു ഹെർനൻ അൽബെർട്ടോ ദിവസങ്ങളോളം അഭയം പ്രാപിച്ചിരുന്നത്. രക്ഷാപ്രവർത്തനത്തിനിടെ സംഘം ഈ സുരക്ഷാ കാബിൻ കണ്ടെത്തി.
തുടർന്ന് ഇടുങ്ങിയ ദ്വാരത്തിലൂടെ ഇയാളുമായി സംസാരിച്ചു. ഭക്ഷണവും വെള്ളവും എത്തിച്ചു. 70 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആളെ പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി സുരക്ഷാസേന അറിയിച്ചു.
കഴിഞ്ഞ ജൂൺ 24-ന് ഉണ്ടായ ഇരട്ട ഭൂകമ്പത്തിൽ ഇതുവരെ 2,300-ലധികം പേരാണ് മരിച്ചത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
തകർന്ന ഷോപ്പിങ് മാളിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സുരക്ഷാ ജീവനക്കാരനെ രക്ഷപ്പെടുത്തി. 43-കാരനായ ഹെർനൻ അൽബെർട്ടോ ഗിൽ ഫ്ളോറസിനെയാണ് സുരക്ഷാസേന ജീവനോടെ പുറത്തെടുത്തത്.
District News
അരിന്പൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അരിന്പൂർ എൻഐഡി. റോഡിൽ തെക്കൂട്ട് സുകുമാരൻ(75) ആണ് മരിച്ചത്.
ജനുവരി ഒന്പതിന് അരിന്പൂർ ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിനെ കാർ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ സുകുമാരൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംസ്കാരം ഇന്ന് പോലീസ് നടപടികൾക്കുശേഷം. ഭാര്യ: വത്സല. മക്കൾ: അനൂപ്, പരേതനായ അരുണ്. മരുമക്കൾ: നിമിത, നിമിഷ.
District News
ചവറ : നാടി െ ന്റ നന്മയ്ക്കും വളർച്ചയ്ക്കും പുരോഗതിക്കുമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയ വ്യക്തിത്വമായിരുന്നു എം.കെ. ഭാസ്കരനെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത.സിപിഎം നേതാവും കർഷക സംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന എം. കെ. ഭാസ്ക്കര െ ന്റ അനുസ്മരണ സമ്മേളനം ഇടപ്പള്ളിക്കോട്ടയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. മനോഹരൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, സുജിത്ത് വിജയൻ പിള്ള എംഎൽഎ, സെക്രട്ടറിയേറ്റ് അംഗം വി.കെ. അനിരുദ്ധൻ, ഏരിയ സെക്രട്ടറി ആർ. രവീന്ദ്രൻ, സഹധർമിണി രാജമ്മ ഭാസ്കരൻ തുടങ്ങിയവർ പ്രസംഗിച്
International
സാൻ ജുവാൻ: ഗർഭസ്ഥശിശു ഒരു സ്വാഭാവിക വ്യക്തിയാണെന്ന് അംഗീകരിക്കുന്ന നിയമം കരീബിയൻ ദ്വീപുമേഖലയായ പ്യൂർട്ടൊ റിക്കോയിൽ പ്രാബല്യത്തിലായി. കഴിഞ്ഞ മാസം 22നാണ് ഗവർണർ ജെന്നിഫർ ഗൊൺസാലസ് ബില്ലിൽ ഒപ്പുവച്ചത്.
ഗർഭസ്ഥശിശു അമ്മയുടെ ഗർഭപാത്രത്തിലെ ഗർഭാവസ്ഥയുടെ ഏതു ഘട്ടത്തിലും ഒരു സ്വാഭാവിക വ്യക്തിയാണെന്ന് നിയമം അനുശാസിക്കുന്നു. അതിനാൽത്തന്നെ സാധാരണ വ്യക്തിക്കു ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ഗർഭസ്ഥശിശുവിനും ബാധകമാണെന്ന് നിയമം അടിവരയിടുന്നു.
ഗർഭിണിയായ ഒരു സ്ത്രീക്കെതിരേ ഏതെങ്കിലും വിധത്തിലുള്ള ആക്രമണമോ ബലപ്രയോഗമോ നടക്കുകയും ഇതുമൂലം ഗർഭസ്ഥശിശു മരിക്കാനിടയാകുകയും ചെയ്താൽ അതു കൊലപാതകമായി കണക്കാക്കും.
15 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരുൾപ്പെടുന്ന ഗർഭഛിദ്ര കേസുകൾക്കുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കി 2025 ഒക്ടോബർ 30ന് പ്രാബല്യത്തിൽവന്ന നിയമത്തിനു പിന്നാലെയാണ് ജീവന്റെ മഹത്വം അംഗീകരിക്കുന്ന മറ്റൊരു സുപ്രധാന നിയമംകൂടി പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ഗർഭഛിദ്ര കേസുകളിൽ പെൺകുട്ടിയുടെ മാതാപിതാക്കളിൽ ഒരാളോ നിയമപരമായ രക്ഷിതാക്കളോ സമ്മതപത്രത്തിൽ ഒപ്പിടണമെന്നും ബലാത്സംഗം സംശയിക്കപ്പെടുന്ന കേസുകളിൽ അധികാരികളെ അറിയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
അമേരിക്കൻ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രവിശ്യയാണു പ്യൂർട്ടൊ റിക്കോ. സ്വന്തമായ ഭരണഘടനയുള്ള പ്രദേശംകൂടിയാണിത്.