x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ്പാ​വൂ​രി​ല്‍ ഇ​ടിമി​ന്ന​ലേ​റ്റ് കു​ട്ടി​ക്ക് പൊ​ള്ള​ല്‍; പ​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍

കൊച്ചി ബ്യൂറോ
Published: October 5, 2026 04:29 PM IST | Updated: October 5, 2026 04:29 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ ഇ​ടിമി​ന്ന​ലേ​റ്റ് കു​ട്ടി​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​ന്ന​ലെ​യു​ണ്ടാ​യ മി​ന്ന​ലി​ല്‍ പ​ത്തോ​ളം വീ​ടു​ക​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

രാ​ത്രി 11.30 ഓ​ടെ​യു​ണ്ടാ​യ ഇ​ടി മി​ന്ന​ലി​ല്‍ വെ​ങ്ങോ​ല പാ​ല​യ്ക്കു​ന്ന് സാ​റ​മ്മ​യു​ടെ വീ​ട്ടി​ലെ ഫാ​നും സ്വി​ച്ചും പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ക​ട്ടി​ലി​ല്‍ കി​ട​ന്ന കു​ട്ടി​യു​ടെ മേ​ലേ​ക്ക് തീ​പ്പൊ​രി വീ​ഴു​ക​യു​മാ​യി​രു​ന്നു.

ഈ ​വീ​ടി​ന് മു​ന്നി​ല്‍ മി​ന്ന​ലി​ല്‍ ഒ​രു ഗ​ര്‍​ത്ത​വും രൂ​പ​പ്പെ​ട്ടു. വീ​ടി​ന്‍റെ ഭി​ത്തി​യു​ടെ ഒ​രു ഭാ​ഗ​വും ത​ക​ര്‍​ന്നു പോ​യി​ട്ടു​ണ്ട്. കൂ​ടാ​തെ പ​ത്തോ​ളം വീ​ടു​ക​ളി​ലെ ഇ​ല​ക്ട്രി​ക്് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​ച്ചു. മേ​ല്‍​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗ​വും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

Tags : lightning strike Perumbavoor houses damaged

Recent News

Corehub Up