x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ൽ മു​റി​ക​ൾ​ക്ക് സി​പി​എം മേ​ഖ​ല​ക​ളു​ടെ പേ​ര്; പ​രി​ശോ​ധ​ന ന​ട​ത്തും

വെബ് ഡെസ്ക്
Published: October 5, 2026 02:54 PM IST | Updated: October 5, 2026 02:54 PM IST

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല മെ​ൻ​സ് ഹോ​സ്റ്റ​ലി​ലെ മു​റി​ക​ൾ​ക്ക് സി​പി​എം മേ​ഖ​ല​ക​ളു​ടെ പേ​രു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല മെ​ൻ​സ് ഹോ​സ്റ്റ​ലി​ലെ മു​റി​ക​ൾ​ക്ക് സി​പി​എം മേ​ഖ​ല​ക​ളു​ടെ പേ​രു​ക​ൾ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ഹോ​സ്റ്റ​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നം. വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ന​ട​പ​ടി. ഹോ​സ്റ്റ​ലി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ർ​വ​ക​ലാ​ശാ​ല വ്യ​ക്ത​മാ​ക്കി.

ഡി​സി ഓ​ഫീ​സ്, പി​ണ​റാ​യി, മ​ട്ട​ന്നൂ​ർ, ക​ല്ല്യാ​ശേ​രി, കൂ​ത്തു​പ​റ​മ്പ് തു​ട​ങ്ങി​യ പേ​രു​ക​ളാ​ണ് ഹോ​സ്റ്റ​ലി​ലെ മു​റി​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ഫ്ഐ രം​ഗ​ത്തെ​ത്തി. മെ​ൻ​സ് ഹോ​സ്റ്റ​ലി​ന്‍റെ ഒ​രു ഭാ​ഗം എ​സ്എ​ഫ്ഐ ക​യ്യ​ട​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് എ​സ്എ​ഫ്ഐ പ​റ​ഞ്ഞു.

ഹോ​സ്റ്റ​ൽ ബ്ലോ​ക്കി​ൽ മ​റ്റ് വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​രെ പ്ര​വേ​ശി​പ്പി​ക്കു​ന്നി​ല്ലെ​ന്ന പ്ര​ചാ​ര​ണ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വ​ന​യ്ക്കും താ​ൽ​പ​ര്യ​ത്തി​നും അ​നു​സ​രി​ച്ച് ബ്ലോ​ക്കു​ക​ൾ​ക്കും മു​റി​ക​ൾ​ക്കും വി​വി​ധ പേ​രു​ക​ൾ ന​ൽ​കാ​റു​ണ്ടെ​ന്നും കേ​ര​ള​ത്തി​ലെ പ​ല ഹോ​സ്റ്റ​ലു​ക​ളി​ലും സ​മാ​ന​മാ​യ കാ​ഴ്ച​ക​ൾ കാ​ണാ​മെ​ന്നും എ​സ്എ​ഫ്ഐ വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ഹോ​സ്റ്റ​ലി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും മോ​ടി​പി​ടി​പ്പി​ക്ക​ലി​നും വേ​ണ്ട​ത്ര ശ്ര​ദ്ധ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും എ​സ്എ​ഫ്ഐ ആ​രോ​പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ചോ അ​ക​റ്റി​നി​ർ​ത്തി​യോ അ​ല്ല ക്യാ​മ്പ​സു​ക​ളി​ൽ എ​സ്എ​ഫ്ഐ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

Tags : CalicutUniversity UniversityHostel Cpm Sfi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up