x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'എല്ലാം പരിഹരിക്കാമെന്ന് ഉറപ്പുനല്കി': മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി വിദ്യാഭ്യാസമന്ത്രി

വെബ് ഡെസ്ക്
Published: October 5, 2026 02:59 PM IST | Updated: October 5, 2026 02:59 PM IST

വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിനെ കാണുന്നു

കോട്ടയം: ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. ചങ്ങനാശേരിയിലെ അതിരൂപത ആസ്ഥാനത്ത് എത്തിയ മന്ത്രി അരമണിക്കൂർ നേരം മാർ തോമസ് തറയിലുമായി ചർച്ച നടത്തി. സഭയുടെ ആശങ്കകൾ മന്ത്രിയെ ബിഷപ്പ് നേരിട്ട് അറിയിച്ചു. സഭാ നേതൃത്വം പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിയും മറുപടി നൽകി.

പരസ്പരം കുറേയധികം കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉണ്ടായിരുന്നെന്ന് മന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ചില പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചു. അതിൽ ചെയ്യാൻ പറ്റുന്നത് ചെയ്യും. നിരവധി സംഭാവനകൾ വിദ്യാഭ്യാസ രംഗത്ത് സഭ നൽകിയിട്ടുണ്ട്. അവരെ വിശ്വാസത്തിൽ എടുത്തു മുന്നോട്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യാപക നിയമനത്തിൽ ആർക്കും ആശങ്ക ഇല്ലാത്ത തരത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

Tags : EducationMinister NShamsuddeen Changanachery ArchBishop MarThomasTharayil

Recent News

Corehub Up