Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MarThomasTharayil

ഡ​​ല്‍​ഹി​​യി​​ൽ ക​​ണ്ട​​ത് സ​​മൂ​​ഹ​​ത്തി​​നു​​വേ​​ണ്ടി സ​​ഹ​​നം ഏ​​റ്റെ​​ടു​​ത്ത യു​​വ​​ത​​യെ: മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍

തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​മൂ​​ഹ​​ത്തി​​ല്‍ ന​​ന്മ​​യു​​ണ്ടാ​​കാ​​ന്‍ വേ​​ണ്ടി സ​​ഹ​​ന​​ങ്ങ​​ള്‍ ഏ​​റ്റെ​​ടു​​ത്ത ചെ​​റു​​പ്പ​​ക്കാ​​രെ​​യാ​​ണ് ഡ​​ല്‍​ഹി സ​​മ​​ര​​ത്തി​​ല്‍ കാ​​ണാ​​ന്‍ ക​​ഴി​​ഞ്ഞ​​തെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ര്‍​ച്ച് ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍.

തി​​രു​​വ​​ന​​ന്ത​​പു​​രം പോ​​ങ്ങും​​മൂ​​ട് വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ല്‍ വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന തി​​രു​​ക്ക​​ര്‍​മ​​ത്തി​​ല്‍ മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു ആ​​ര്‍​ച്ച് ബി​​ഷ​​പ്.

ഡ​​ല്‍​ഹി​​യി​​ല്‍ സ​​മ​​രം ന​​ട​​ത്തി​​യ യു​​വാ​​ക്ക​​ള്‍​ക്കു നേ​​രെ അ​​തി​​ക്രൂ​​ര​​മാ​​യ ലാ​​ത്തി​​ച്ചാ​​ര്‍​ജു​​ണ്ടാ​​യി. പ​​ക്ഷേ ലാ​​ത്തി​​ച്ചാ​​ര്‍​ജു​​ണ്ടാ​​കു​​മ്പോ​​ള്‍ ഓ​​ടി​​പ്പോ​​കു​​ന്ന ജ​​ന​​ക്കൂ​​ട്ട​​ങ്ങ​​ളെ ക​​ണ്ട് പ​​രി​​ശീ​​ലി​​ച്ച ന​​മ്മ​​ളെ ആ ​​ചെ​​റു​​പ്പ​​ക്കാ​​ര്‍ അ​​ത്ഭു​​ത​​പ്പെ​​ടു​​ത്തി.

ലാ​​ത്തി​​ക്കു മു​​ന്നി​​ല്‍ അ​​വ​​ര്‍ സ​​ധൈ​​ര്യം നി​​ന്നു. ലാ​​ത്തി​​ച്ചാ​​ര്‍​ജി​​ല്‍ പ​​രി​​ക്കേ​​റ്റ അ​​നേ​​കം കു​​ട്ടി​​ക​​ള്‍ ഇ​​പ്പോ​​ഴും ആ​​ശു​​പ​​ത്ര​​യി​​ല്‍ ക​​ഴി​​യു​​ക​​യാ​​ണ്. അ​​വ​​രെ​​ല്ലാം സ​​മൂ​​ഹ​​ത്തി​​ല്‍ ന​​ന്മ​​യു​​ണ്ടാ​​കാ​​ന്‍ വേ​​ണ്ടി വ​​ലി​​യ സ​​ഹ​​ന​​ങ്ങ​​ള്‍ ഏ​​റ്റെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നും ആ​​ര്‍​ച്ച് ബി​​ഷ​​പ് പ​​റ​​ഞ്ഞു.

Latest News

Corehub Up