x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മതപരിവര്‍ത്തന നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത് ക്രൈസ്തവരുടെ പേരില്‍ മാത്രം: മാര്‍ തോമസ് തറയില്‍

വെബ്ഡെസ്ക്
Published: September 26, 2026 01:40 AM IST | Updated: September 26, 2026 01:40 AM IST

മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

ച​ങ്ങ​നാ​ശേ​രി: എ​ഫ്‌​സി​ആ​ര്‍എ​യു​ടെ​യും മ​ത​പ​രി​വ​ര്‍ത്ത​ന​ത്തി​ന്‍റെ​യും പേ​രി​ല്‍ ക്രൈ​സ്ത​വ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്കെ​തി​രേ നി​യ​മ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​നും കേ​സു​ക​ള്‍ ചു​മ​ത്താ​നു​മു​ള്ള വ്യ​ഗ്ര​ത​യാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കാ​ണു​ന്ന​തെ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. കേ​ര​ള​ത്തി​ലെ സി​എ​സ്‌​ഐ വൈ​ദി​ക​രു​ടെ കോ​ട്ട​യ​ത്ത് ന​ട​ന്ന സം​ഗ​മ​ത്തി​ലാ​യി​രു​ന്നു വി​മ​ർ​ശ​നം.

ഈ ​വി​ഷ​യ​ങ്ങ​ളി​ൽ നി​യ​മ​ന​ട​പ​ടി​ക​ളും കേ​സു​ക​ളും ക​ര്‍ക്ക​ശ​മാ​ക്കു​ന്ന​ത് ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്കെ​തിരേ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നി​യ​മം ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ല്‍ എ​ഫ്‌​സി​ആ​ര്‍എ റ​ദ്ദ് ചെ​യ്താ​ല്‍ അ​തു മ​ന​സി​ലാ​ക്കാം. കൃ​ത്യ​മാ​യ നി​യ​മ​ങ്ങ​ളും ക​ണ​ക്കു​ക​ളും പാ​ലി​ച്ചാ​ണ് ക്രൈ​സ്ത​വ​ര്‍ എ​ഫ്‌​സി​ആ​ര്‍എ ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ന്ന​ത്.

അ​ഞ്ചു​വ​ര്‍ഷ​ത്തേ​ക്കാ​ണ് എ​ഫ്‌​സി​ആ​ര്‍എ നി​യ​മ​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് പു​തു​ക്കി ന​ല്‍കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് പു​തു​ക്കി ന​ല്‍കു​ന്നി​ല്ല. അ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ നേ​ര​ത്തേ എ​ഫ്‌​സി​ആ​ര്‍എ ഉ​പ​യോ​ഗി​ച്ച് ഭാ​ഗി​ക​മാ​യി പോ​ലും സ​ജ്ജ​മാ​ക്കി​യ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ് സ​ര്‍ക്കാ​ര്‍ പ​റ​യു​ന്ന​ത്.

എ​ഫ്‌​സി​ആ​ര്‍എ വേ​ണ്ടെ​ന്നു​വ​ച്ചാ​ല്‍പോ​ലും ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ല. എ​ന്നാ​ല്‍ മു​ന്‍കാ​ല​ങ്ങ​ളി​ല്‍ എ​ഫ്‌​സി​ആ​ര്‍എ​യി​ലൂ​ടെ സ്ഥാ​പി​ക്ക​പ്പെ​ട്ട സം​വി​ധാ​ന​ങ്ങ​ള്‍ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന അ​ഥോ​റി​ട്ടി​യു​ടെ കീ​ഴി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യ​പ്പോ​ഴാ​ണ് സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് എ​തി​ര്‍പ്പു​ണ്ടാ​യ​ത്.

ഇ​ന്ത്യ​യി​ല്‍ ക്രൈ​സ്ത​വ മ​ത​ത്തി​ലേ​ക്കു മാ​ത്ര​മ​ല്ല ഹി​ന്ദു​മ​ത​ത്തി​ലേ​ക്കും പ​രി​വ​ര്‍ത്ത​നം ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, ക്രൈ​സ്ത​വ​സ​മൂ​ഹം വ​ലി​യ കു​റ്റം ചെ​യ്‌​തെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​ര്‍ത്തു​ന്ന​തെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പ​റ​ഞ്ഞു.

Tags : MarThomasTharayil Christians ConversionLaws Tightened Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up