പി.ജെ. ജോസഫ്.
കോട്ടയം: ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ റവന്യൂ വില്ലേജുകളായും വനമേഖലകളെ ഫോറസ്റ്റ് വില്ലേജുകളായും പ്രത്യേകം തരംതിരിച്ച് ഫോറസ്റ്റ് വില്ലേജുകളെ മാത്രം പരിസ്ഥിതി മേഖലയായി നിശ്ചയിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്.
കേരള ട്രേഡ് യൂണിയന് കോണ്‍ഗ്രസ് (കെടിയുസി) സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയം ദര്‍ശന കള്‍ച്ചറല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം മലയോര മേഖലയിലെ കര്‍ഷകരുടെയും ജനങ്ങളുടെയും ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍, തോട്ടംമേഖലകള്‍ എന്നിവ പരിസ്ഥിതി മേഖലയായി പ്രഖ്യാപിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 14 ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
കെടിയുസി സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി മോന്‍സ് ജോസഫ്, സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ് എംപി, വി.ജെ. ലാലി, സി. മോഹനന്‍പിള്ള, ജയ്സണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : PJJoseph Forestvillages EcoSensitiveZones Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash