Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EcoSensitiveZones

ഫോറസ്റ്റ് വില്ലേജുകളെ മാത്രം പരിസ്ഥിതി മേഖലയായി നിശ്ചയിക്കണം: പി.ജെ. ജോസഫ്

കോ​ട്ട​യം: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളെ റ​വ​ന്യൂ വി​ല്ലേ​ജു​ക​ളാ​യും വ​ന​മേ​ഖ​ല​ക​ളെ ഫോ​റ​സ്റ്റ് വി​ല്ലേ​ജു​ക​ളാ​യും പ്ര​ത്യേ​കം ത​രം​തി​രി​ച്ച് ഫോ​റ​സ്റ്റ് വി​ല്ലേ​ജു​ക​ളെ മാ​ത്രം പ​രി​സ്ഥി​തി മേ​ഖ​ല​യാ​യി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​ന്‍ പി.​ജെ. ജോ​സ​ഫ്.

കേ​ര​ള ട്രേ​ഡ് യൂ​ണി​യ​ന്‍ കോ​ണ്‍ഗ്ര​സ് (കെ​ടി​യു​സി) സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം കോ​ട്ട​യം ദ​ര്‍ശ​ന ക​ള്‍ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ര്‍ഷ​ക​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നും പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു.

ജ​ന​വാ​സ മേ​ഖ​ല​ക​ള്‍, കൃ​ഷി​യി​ട​ങ്ങ​ള്‍, തോ​ട്ട​ംമേ​ഖ​ല​ക​ള്‍ എ​ന്നി​വ പ​രി​സ്ഥി​തി മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 14 ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 350 പ്ര​തി​നി​ധി​ക​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

കെ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റോ​യി ഉ​മ്മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ജോ​യി ഏ​ബ്ര​ഹാം, ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി, വി.​ജെ. ലാ​ലി, സി. ​മോ​ഹ​ന​ന്‍പി​ള്ള, ജ​യ്‌​സ​ണ്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up