x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃശൂര്‍ പൂരം വെടിക്കെട്ട്:ക്ഷേത്ര ബലക്ഷയം പരിശോധിക്കും

വെബ്ഡെസ്ക്
Published: September 26, 2026 01:12 AM IST | Updated: September 26, 2026 01:12 AM IST

വ​​​​ട​​​​ക്കു​​​​ന്നാ​​​​ഥ ക്ഷേ​​​​ത്രം

കൊ​​​​ച്ചി: തൃ​​​​ശൂ​​​​ര്‍ പൂ​​​​രം വെ​​​​ടി​​​​ക്കെ​​​​ട്ട് ന​​​​ട​​​​ക്കു​​​​ന്ന​​​​തു​​​​ മൂ​​​​ലം വ​​​​ട​​​​ക്കു​​​​ന്നാ​​​​ഥ ക്ഷേ​​​​ത്ര​​​​ത്തി​​​​ന് കേ​​​​ടു​​​​പാ​​​​ടും ബ​​​​ല​​​​ക്ഷ​​​​യ​​​​വും സം​​​​ഭ​​​​വി​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്ന് പു​​​​രാ​​​​വ​​​​സ്തു വ​​​​കു​​​​പ്പി​​​​ല്‍നി​​​​ന്നു​​​​ള്ള വി​​​​ദ​​​​ഗ്ധ സം​​​​ഘം പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​സ​​​​ര്‍ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി അ​​​​ഡീ. സോ​​​​ളി​​​​സി​​​​റ്റ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

പൈ​​​​തൃ​​​​ക​​​​മ​​​​ന്ദി​​​​ര​​​​മാ​​​​യ ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ല്‍ വി​​​​ട്ടു​​​​വീ​​​​ഴ്ച പാ​​​​ടി​​​​ല്ലെ​​​​ന്നു കോ​​​​ട​​​​തി നേ​​​​ര​​​​ത്തേ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

തു​​​​ട​​​​ര്‍ന്ന് വെ​​​​ടി​​​​ക്കെ​​​​ട്ടി​​​​ന്‍റെ പ്ര​​​​ക​​​​മ്പ​​​​നം ക്ഷേ​​​​ത്ര​​​​ഘ​​​​ട​​​​ന​​​​യെ​​​​യും പ​​​​രി​​​​സ​​​​ര​​​​ത്തെ​​​​യും ബാ​​​​ധി​​​​ക്കു​​​​ന്ന വി​​​​വ​​​​രം, മു​​​​ന്‍ക​​​​രു​​​​ത​​​​ല്‍ എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ചു റി​​​​പ്പോ​​​​ര്‍ട്ട് ന​​​​ല്‍കാ​​​​ന്‍ ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ വി. ​​​​രാ​​​​ജ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ദേ​​​​വ​​​​സ്വം ബെ​​​​ഞ്ച് കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​രി​​​​ന് നി​​​​ര്‍ദേ​​​​ശം ന​​​​ല്‍കി.

പു​​​​രാ​​​​വ​​​​സ്തു​​​​ വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ര്‍ഷം ക്ഷേ​​​​ത്ര​​​​ത്തോ​​​​ടു ചേ​​​​ര്‍ന്ന് വെ​​​​ടി​​​​ക്കെ​​​​ട്ട് ന​​​​ട​​​​ത്തി​​​​യ​​​​ത് ഗോ​​​​പു​​​​ര​​​​ങ്ങ​​​​ള്‍ക്കും കൂ​​​​ത്ത​​​​മ്പ​​​​ല​​​​ത്തി​​​​നും ബ​​​​ല​​​​ക്ഷ​​​​യ​​​​മു​​​​ണ്ടാ​​​​ക്കി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് എ​​​​ന്‍.​​​​കെ. മോ​​​​ഹ​​​​ന്‍ദാ​​​​സ് എ​​​​ന്ന ഭ​​​​ക്ത​​​​ന്‍ ഓം​​​​ബു​​​​ഡ്‌​​​​സ്മാ​​​​ന് ന​​​​ല്‍കി​​​​യ പ​​​​രാ​​​​തി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.ഹ​​​​ര്‍ജി ഒ​​​​ക്ടോ​​​​ബ​​​​ര്‍ ഒ​​​​മ്പ​​​​തി​​​​ന് പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

Tags : ThrissurPooram Fireworks StructuralIntegrity Temple Assessed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up