പ്രതീകാത്മക ചിത്രം
കാഠ്മണ്ഡു: നേപ്പാളിൽ പെയ്യുന്ന കനത്ത മഴ പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നു.
ഭാഗ്മതി നദി കരകവിഞ്ഞതോടെ വെള്ളപ്പൊക്ക-മണ്ണിടിച്ചിൽ ഭീഷണി വർധിച്ചു. ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണ്ണിടിച്ചിൽ, പ്രളയം എന്നിവയുണ്ടായേക്കാമെന്നും നേപ്പാളിലെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി.
പൃഥ്വി ഹൈവേ, ബി.പി. ഹൈവേ, കാന്തി ലോക്പഥ് എന്നിവിടങ്ങളിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഗന്ധകി, ലുംബിനി പ്രവിശ്യകളിലെ ചില മേഖലകളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഓഗസ്റ്റ് 26ന് നേപ്പാൾ- നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽപ്രളയത്തിൽ 1,450 പേരാണു മരിച്ചത്. ആറായിരത്തിലേറെ പേരെ കാണാതായി.
Tags : Nepal RainIntensifies RenewedFlood Threat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash