എച്ച്ഡിഎഫ്സി ബാങ്ക്
കൊച്ചി: ഡിജിറ്റല്‍ രൂപയുടെ ഉപയോഗം കൂടുതല്‍ വ്യാപകമാക്കാന്‍ അഞ്ച് പുതിയ സംവിധാനങ്ങള്‍ അവതരിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്.
ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റുകള്‍ ഡിജിറ്റല്‍ രൂപയാക്കി മാറ്റാനുള്ള സൗകര്യം, ഉപഭോക്തൃ പ്രമോഷനുകളില്‍ ഡിജിറ്റല്‍ രൂപ ഗിഫ്റ്റ് വൗച്ചറുകള്‍ നല്കല് എന്നിവയാണു പ്രധാന പദ്ധതികള്‍.
കോര്‍പറേറ്റ് നെറ്റ് ബാങ്കിംഗ് വഴി ജീവനക്കാരുടെ ഭക്ഷണം, ഇന്ധനം, യാത്രാ അലവന്‍സുകളും റീ ഇംബേഴ്സ്മെന്റുകളും ഡിജിറ്റല്‍ രൂപയില്‍ നല്‍കാനുള്ള സംവിധാനവും ബാങ്ക് അവതരിപ്പിക്കും.
ഡിജിറ്റല്‍ രൂപ വാലറ്റുകള്‍ ഭീം ആപ്പിലും ലഭ്യമാക്കും. ഇന്റർനെറ്റ് കണക്ഷനില്ലാതെയും വിമാനത്തിനുള്ളില്‍ ഭക്ഷണം, പാനീയങ്ങള്‍, സീറ്റ് അപ്ഗ്രേഡ് തുടങ്ങിയവയ്ക്കായി പണമടയ്ക്കാന്‍ കഴിയുന്ന ഓഫ്ലൈന് സിബിഡിസി സംവിധാനവും ഉടന്‍ അവതരിപ്പിക്കും.
റിസര്‍വ് ബാങ്കുമായി സഹകരിച്ച് സുരക്ഷിതവും വിപുലവുമായ ഡിജിറ്റല്‍ രൂപ സേവനങ്ങള്‍ വികസിപ്പിക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.
Tags : HDFCBank Launches Newservices RBI DigitalRupee Business