Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DigitalRupee

പുതിയ സേവനങ്ങളുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ല്‍ രൂ​​​പ​​​യു​​​ടെ ഉ​​​പ​​​യോ​​​ഗം കൂ​​​ടു​​​ത​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​ക്കാ​​​ന്‍ അ​​​ഞ്ച് പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ബാ​​​ങ്ക്.

ക്രെ​​​ഡി​​​റ്റ് കാ​​​ര്‍ഡ് റി​​​വാ​​​ര്‍ഡ് പോ​​​യി​​​ന്‍റു​​​ക​​​ള്‍ ഡി​​​ജി​​​റ്റ​​​ല്‍ രൂ​​​പ​​​യാ​​​ക്കി മാ​​​റ്റാ​​​നു​​​ള്ള സൗ​​​ക​​​ര്യം, ഉ​​​പ​​​ഭോ​​​ക്തൃ പ്ര​​​മോ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ രൂ​​​പ ഗി​​​ഫ്റ്റ് വൗ​​​ച്ച​​​റു​​​ക​​​ള്‍ ന​​​ല്‍ക​​​ല്‍ എ​​​ന്നി​​​വ​​​യാ​​​ണു പ്ര​​​ധാ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍.

കോ​​​ര്‍പ​​​റേ​​​റ്റ് നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് വ​​​ഴി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഭ​​​ക്ഷ​​​ണം, ഇ​​​ന്ധ​​​നം, യാ​​​ത്രാ അ​​​ല​​​വ​​​ന്‍സു​​​ക​​​ളും റീ ​​​ഇം​​​ബേ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റു​​​ക​​​ളും ഡി​​​ജി​​​റ്റ​​​ല്‍ രൂ​​​പ​​​യി​​​ല്‍ ന​​​ല്‍കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​വും ബാ​​​ങ്ക് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

ഡി​​​ജി​​​റ്റ​​​ല്‍ രൂ​​​പ വാ​​​ല​​​റ്റു​​​ക​​​ള്‍ ഭീം ​​​ആ​​​പ്പി​​​ലും ല​​​ഭ്യ​​​മാ​​​ക്കും. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ക​​​ണ​​​ക്‌​​​ഷ​​​നി​​​ല്ലാ​​​തെ​​​യും വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ല്‍ ഭ​​​ക്ഷ​​​ണം, പാ​​​നീ​​​യ​​​ങ്ങ​​​ള്‍, സീ​​​റ്റ് അ​​​പ്‌​​​ഗ്രേ​​​ഡ് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കാ​​​യി പ​​​ണ​​​മ​​​ട​​​യ്ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ഓ​​​ഫ്‌​​​ലൈ​​​ന്‍ സി​​​ബി​​​ഡി​​​സി സം​​​വി​​​ധാ​​​ന​​​വും ഉ​​​ട​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

റി​​​സ​​​ര്‍വ് ബാ​​​ങ്കു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് സു​​​ര​​​ക്ഷി​​​ത​​​വും വി​​​പു​​​ല​​​വു​​​മാ​​​യ ഡി​​​ജി​​​റ്റ​​​ല്‍ രൂ​​​പ സേ​​​വ​​​ന​​​ങ്ങ​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​മെ​​​ന്ന് എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ബാ​​​ങ്ക് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up