പ്രതീകാത്മക ചിത്രം
കൊച്ചി: മൊബൈല്‍ വീഡിയോ എഡിറ്റിംഗ് കൂടുതല്‍ എളുപ്പവും പ്രഫഷണലുമാക്കാന് അഡോബി പ്രീമിയര്‍ ആന്‍ഡ്രോയ്ഡിലും ലഭ്യമാക്കി.
സൗജന്യമായി ലഭിക്കുന്ന ആപ്പ് വഴി വീഡിയോകള്‍ എഡിറ്റ് ചെയ്യാനും 4കെ വരെ വീഡിയോകള്‍ എക്സ്പോര്‍ട്ട് ചെയ്യാനും കഴിയും. എൻഹാന്‍സ് ഓഡിയോ, ഫ്രെയിംഅക്യുറേറ്റ് എഡിറ്റിംഗ്, മള്‍ട്ടിട്രാക്ക് ടൈംലൈന്‍ തുടങ്ങിയ ഫീച്ചറുകള്‍ ആപ്പിലുണ്ട്.
വീഡിയോ, സംഗീതം, വോയ്സ് ഓവര്‍, ടെക്സ്റ്റ്, ഇഫക്റ്റുകള്‍ എന്നിവ ഒരുമിച്ച് ചേര്‍ക്കാനും ക്രിയേറ്റര്മെയ്ഡ് ടെംപ്ലേറ്റുകള്‍ ഉപയോഗിക്കാനും സാധിക്കും. അഡോബിയുടെ ഫയര്‍ഫ്ളൈ അടിസ്ഥാനമാക്കിയുള്ള ജനറേറ്റീവ് എഐ ഫീച്ചറുകളും ലഭ്യമാണ്.
പരസ്യങ്ങളും വാട്ടര്‍മാര്‍ക്കും ഇല്ലാത്ത അനുഭവമാണ് ആപ്പ് നല്‍കുന്നത്. ആന്‍ഡ്രോയിഡ് 13 അല്ലെങ്കില്‍ അതിനു മുകളിലുള്ള പതിപ്പും കുറഞ്ഞത് 5 ജിബി റാമുമുള്ള ഉപകരണങ്ങളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ആപ്പ് ലഭ്യമാണ്.
Tags : AdobePremiere Android Users Business Mobile VideoEditing