പ്രതീകാത്മക ചിത്രം
കൊച്ചി: വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടിവരുന്ന എന്‍ഐഒ സര്‍ട്ടിഫിക്കറ്റിന് (നോണ്‍ ഇന്‍വോള്‍വ്മെന്റ് ഇന്‍ ഒഫന്‍സസ് സര്‍ട്ടിഫിക്കറ്റ്) ഇനി വീട്ടിലിരുന്ന് അപേക്ഷിക്കാം.
അപേക്ഷകര്‍ക്കു പൊലിസ് സ്റ്റേഷനില്‍ നേരിട്ട് എത്താതെതന്നെ പോല്‍ ആപ് മുഖേന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്.
പോല്‍ ആപ്പിലെ സിറ്റിസണ്‍ സര്‍വീസസ് എന്ന വിഭാഗത്തില്‍നിന്നു ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് സേവനം തെരഞ്ഞെടുക്കുകയും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യാം.
അപേക്ഷയില്‍ ആവശ്യപ്പെടുന്ന വ്യക്തിഗത വിവരങ്ങള്‍, തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം തുടങ്ങിയവ കൃത്യമായി നല്‍കണം. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും നിശ്ചിത ഫീസ് അടയ്ക്കാനും സാധിക്കും.
Tags : Appy NIOCertificate POLApp CitizenServices Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash