x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ മ​ത്സ​രം: പാ​ന​മ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഇ​ന്ത്യ

സ്പോർട്സ് ഡെസ്ക്
Published: September 25, 2026 09:46 PM IST | Updated: September 25, 2026 09:46 PM IST

ഇന്ത്യ-പാനമ സൗഹൃദ മത്സരത്തിലെ ദൃശ്യം

ബം​ഗ​ളൂ​രു: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ പാ​ന​മ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഇ​ന്ത്യ. ബം​ഗ​ളൂ​രു ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡ​യി​ത്ത​ലി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

റാ​ങ്കിം​ഗി​ൽ വ​ള​രെ മു​ന്നി​ലു​ള്ള പാ​ന​മ​യ്ക്കെ​തി​രെ ഇ​ന്ത്യ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. 41-ാം മി​നി​റ്റി​ൽ റ​യാ​ൻ വി​ല്ല്യം​സ് ആ​ണ് ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ച​ത്.

പി​ന്നീ​ട് ഗോ​ൾ മ​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പാ​ന​മ​യെ ആ​ണ് ക​ണ്ട​ത്. 68-ാം മി​നി​റ്റി​ൽ പാ​ന​മ ഒ​പ്പ​മെ​ത്തി. വ​ല​ൻ​സി​യ ആ​ണ് പാ​ന​മ​യെ ഒ​പ്പ​മെ​ത്തി​ച്ച​ത്. പി​ന്നീ​ട് ഗോ​ൾ നേ​ടാ​ൻ‌ ഇ​രു ടീ​മു​ക​ളും ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

ഒ​ടു​വി​ൽ 1-1ന് ​മ​ത്സ​രം അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ഫി​ഫ റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ 138-ാം സ്ഥാ​ന​ത്തും പാ​ന​മ 44-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Tags : Friendly Football Match India Panama

Recent News

Corehub Up