x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​സ്ഐ​യെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: September 26, 2026 07:22 PM IST | Updated: September 26, 2026 07:22 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പെ​രു​നാ​ട് എ​സ്എ​ച്ച്ഒ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മി​ഥു​ൻ അ​ശോ​കി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ട്ട​ച്ചി​റ സ്വ​ദേ​ശി നി​തി​ൻ രാ​ജ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി എ​സ്ഐ​യു​ടെ മൂ​ക്കി​ന് ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും യൂ​ണി​ഫോം വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്.

വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ പ്ര​തി അ​തു​വ​ഴി സ്കൂ​ട്ട​റി​ൽ എ​ത്തി. ഇ​യാ​ൾ മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ച്ച് എ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ പൊ​ലി​സ് സം​ഘം വാ​ഹ​നം പ​രി​ശോ​ധി​ച്ചു. അ​തി​നി​ടെ പ്ര​കോ​പി​ത​നാ​യ പ്ര​തി എ​സ്ഐ​യു​ടെ മൂ​ക്കി​ന് ഇ​ടി​ക്കു​ക​യും യൂ​ണി​ഫോം വ​ലി​ച്ച് കീ​റു​ക​യും ആ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

പെ​രു​നാ​ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​സ്ഐ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പെ​രു​നാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. സു​രേ​ഷ് കു​മാ​ർ , എ​സ്ഐ മാ​രാ​യ മി​ഥു​ൻ അ​ശോ​ക് , സ​ണ്ണി എ​എ​സ്ഐ അ​ഭി​ലാ​ഷ് , എ​സ്‍​സ്പി​ഒ മാ​രാ​യ ലാ​ൽ , സു​മേ​ഷ് , സി​പി​ഒ മാ​രാ​യ വി​ജേ​ഷ് , അ​ര​വി​ന്ദാ​ക്ഷ​ൻ , നി​ധീ​ഷ് , അ​ക്ഷ​യ് , സേ​തു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. റാ​ന്നി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Youth Arrested Attacking SI vehicle inspection

Recent News

Corehub Up