x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"അ​മ്മ​യ്ക്ക് പ​ക​രം അ​മ്മ മാ​ത്ര​മേ​യു​ള്ളൂ"; പു​തി​യ അ​മ്മ​യെ കൊ​ണ്ടു​വ​രു​മെ​ന്ന് പ​റ​ഞ്ഞ് ഭർത്താവ് യുവതിയെ കു​ത്തി​ക്കൊ​ന്നു

വെബ് ഡെസ്ക്
Published: November 14, 2026 12:20 PM IST | Updated: November 14, 2026 12:23 PM IST

പ്രതീകാത്മക ചിത്രം

പ​റ്റ്ന: ബി​ഹാ​റി​ലെ ജ​മാ​ൽ​പു​രി​ൽ ഭാ​ര്യ​യെ യു​വാ​വ് കു​ത്തി​ക്കൊ​ന്നു. റി​ട്ട​യേ​ർ​ഡ് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ ദ​ശ​ര​ഥ് മ​ണ്ഡ​ലാ​ണ് ഭാ​ര്യ പൂ​ജാ​ദേ​വി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം തു​ണി​കൊ​ണ്ട് മൂ​ടി​യി​ട്ട പ്ര​തി, ര​ണ്ട് പെ​ൺ​മ​ക്ക​ളെ​യു​മാ​യി ജ​മാ​ൽ​പൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി.

പ​ത്തു​വ​യ​സു​കാ​രി​യാ​യ മ​ക​ൾ ശ്രീ​നി​ക പൊ​ലി​സി​ന് ന​ൽ​കി​യ മൊ​ഴി​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. താ​നും അ​നി​യ​ത്തി ഇ​ഷി​ക​യും ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് അ​ച്ഛ​ൻ അ​മ്മ​യെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച​തെ​ന്ന് ശ്രീ​നി​ക പൊ​ലി​സി​നോ​ട് പ​റ​ഞ്ഞു. അ​ച്ഛ​ൻ ത​ങ്ങ​ളെ ക​ട്ടി​ലി​ൽ നി​ന്ന് താ​ഴേ​ക്ക് വ​ലി​ച്ചി​റ​ക്കി ഷാ​ൾ കൊ​ണ്ട് കെ​ട്ടി​യി​ട്ട ശേ​ഷ​മാ​ണ് അ​മ്മ​യെ ര​ണ്ടു​ത​വ​ണ ക​ത്തി​കൊ​ണ്ട് കു​ത്തി​യ​ത്. അ​യ​ൽ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ച്ഛ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും കു​ട്ടി വ്യ​ക്ത​മാ​ക്കി.

അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​ത് ക​ണ്ട് നി​ല​വി​ളി​ച്ച മ​ക്ക​ളോ​ട് ദ​ശ​ര​ഥ് ക്രൂ​ര​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. അ​യ​ൽ​വാ​സി​ക​ളെ വി​ളി​ക്കാ​ൻ ശ്ര​മി​ച്ച മ​ക്ക​ളോ​ട്, "നി​ന്‍റെ അ​മ്മ ച​ത്തു, ഞാ​ൻ നി​ന​ക്ക് വേ​റൊ​രു അ​മ്മ​യെ കൊ​ണ്ടു​വ​ന്നു ത​രാം" എ​ന്നാ​യി​രു​ന്നു അ​യാ​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ "അ​മ്മ​യ്ക്ക് പ​ക​രം അ​മ്മ മാ​ത്ര​മേ​യു​ള്ളൂ, ആ ​സ്ഥാ​ന​ത്ത് മ​റ്റാ​രെ​യും കാ​ണാ​നാ​വി​ല്ല" എ​ന്ന് ത​ങ്ങ​ൾ അ​ച്ഛ​നോ​ട് തി​രി​ച്ച് പ​റ​ഞ്ഞ​താ​യി പെ​ൺ​കു​ട്ടി പൊ​ലി​സി​നെ അ​റി​യി​ച്ചു.

കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം മാ​താ​പി​താ​ക്ക​ൾ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യും പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Tags : Mother Stab Death

Recent News

Corehub Up