സെഞ്ചുറി നേടിയ ഉസ്മാൻ ഖാൻ
അൽ അമെറാത്ത്: അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണെടുത്തത്.
ഉസ്മാൻ ഖാന്റെ സെഞ്ചുറിയുടെയും അബ്ദുൾ ഖാദിറിന്റെയും ഫർഹാൻ യൂസഫിന്റെയും അർധ സെഞ്ചുറികളുടെയും മികവിലാണ് പാക്കിസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഉസ്മാൻ ഖാൻ 107 റൺസാണെടുത്തത്. 11 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നും ഉസ്മാൻ ഖാന്റെ ഇന്നിംഗ്സ്.
അബ്ദുൾ ഖാദർ 80 റൺസും ഫർഹാൻ യൂസഫ് 63 റൺസും എടുത്തു. ഹയാം ഖാൻ 21 റൺസ് സ്കോർ ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി കാവ്യ പട്ടേൽ നാല് വിക്കറ്റെടുത്തു. ചിഗുറുപതി വെങ്കട്ട മൂന്ന് വിക്കറ്റും അർജുൻ രജ്പത്ത് ഒരു വിക്കറ്റും വീഴ്ത്തി.
Tags : Under-19 Asia Cup Final India pakistan massive score Target