x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചരിത്രത്തിലെ കൂറ്റൻ തോൽവികൾ: ഏകദിന ക്രിക്കറ്റിൽ റൺമല താണ്ടാനാകാതെ വലഞ്ഞ ടീമുകൾ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: November 14, 2026 07:46 AM IST | Updated: November 14, 2026 09:14 AM IST

പ്രതീകാത്മക ചിത്രം

കോട്ടയം: ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ റൺസിന്‍റെ കണക്കിൽ സമാനതകളില്ലാത്ത പല തോൽവികളും ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. എതിരാളികളുടെ കൂറ്റൻ സ്കോറിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ തകർന്നടിഞ്ഞ പ്രമുഖ ടീമുകളുടെ കണക്കുകൾ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചവയാണ്.

ഏകദിന ക്രിക്കറ്റിലെ വലിയ അഞ്ച് പരാജയങ്ങൾ:-

1. ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട് (342 റൺസ് വിജയം)

ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരമാണ്. 2025 സെപ്റ്റംബറിൽ ഇംഗ്ലണ്ടിനെതിരെ 342 റൺസിന്റെ കൂറ്റൻ തോൽവിയാണ് ദക്ഷിണാഫ്രിക്ക നേരിട്ടത്. ഏകദിന ചരിത്രത്തിലെ എക്കാലത്തെയും വലിയ തോൽവിയാണിത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 414 റൺസെന്ന പർവ്വതം പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 72 റൺസിന് പുറത്താവുകയായിരുന്നു.

2. ഇന്ത്യ - ശ്രീലങ്ക (317 റൺസ് വിജയം)

പട്ടികയിൽ രണ്ടാം സ്ഥാനത്ത് ശ്രീലങ്കയാണുള്ളത്. 2023ൽ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയോട് 317 റൺസിന്‍റെ ദയനീയ പരാജയമാണ് ലങ്ക ഏറ്റുവാങ്ങിയത്. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് എടുത്തപ്പോൾ, വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക വെറും 73 റൺസിന് ഓൾഔട്ടായി കളം വിട്ടു.

3. ഓസ്ട്രേലിയ - നെതർലൻഡ്സ് (309 റൺസ് വിജയം)

മൂന്നാം സ്ഥാനത്ത് നെതർലൻഡ്സ് ആണ്. 2023ലെ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെയാണ് ഡച്ച് പട കനത്ത പരാജയം നുകർന്നത്. 309 റൺസിന്‍റെ കൂറ്റൻ തോൽവിയാണ് നെതർലൻഡ്സ് നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 399 റൺസ് അടിച്ചുകൂട്ടിയപ്പോൾ, മറുപടിയിൽ നെതർലൻഡ്സ് 90 റൺസിന് എല്ലാവരും പുറത്തായി.

4. സിംബാബ്‌വെ - അമേരിക്ക (304 റൺസ് വിജയം)

പട്ടികയിൽ നാലാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. സിംബാബ്‌വെയ്ക്കെതിരെയായിരുന്നു അമേരിക്കയുടെ പരാജയം. 304 റണ്‍സിനാണ് അമേരിക്ക തോറ്റത്. 2023ൽ സിംബാബ്‌വെയിൽ നടന്ന മത്സരത്തിൽ ആതിഥേയർ 408 റണ്‍സ് നേടിയപ്പോൾ, അമേരിക്കയ്ക്ക് 104 റണ്‍സ് കണ്ടെത്താനേ കഴിഞ്ഞുള്ളൂ.

5. ഇന്ത്യ - ശ്രീലങ്ക (302 റൺസ് വിജയം)

ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക തന്നെയാണ് ഉള്ളത്. 2023ൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വീണ്ടും ഇന്ത്യയോട് വലിയൊരു തോൽവി ലങ്കൻ ടീം ഏറ്റുവാങ്ങി. ഇത്തവണ 302 റൺസിനായിരുന്നു പരാജയം. ഇന്ത്യ 357 റൺസ് എടുത്തപ്പോൾ, മറുപടി ബാറ്റിംഗിൽ തകർന്നടിഞ്ഞ ലങ്ക വെറും 55 റൺസിന് കൂടാരം കയറി.

26 വ​​ർ​​ഷ​​ത്തി​​നി​​ടെ ആ​​ദ്യം

2027 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് പ​​ടി​​വാ​​തി​​ൽ​​ക്ക​​ൽ നി​​ൽ​​ക്കേ ഇ​​ന്ത്യ നേ​​രി​​ട്ട​​ത് സ​​മീ​​പ​​കാ​​ല​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ നാ​​ണം​​കെ​​ട്ട തോ​​ൽ​​വി. 2000ന് ​​ശേ​​ഷം ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ മൂ​​ന്നാ​​മ​​ത്തെ സ്കോ​​റി​​നാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡി​​നു മു​​ന്നി​​ൽ ഇ​​ന്ത്യ വീ​​ണ​​ത്. 2000 ഒ​​ക്ടോ​​ബ​​റി​​ൽ ഷാ​​ർ​​ജ​​യി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ 54 റ​​ണ്‍​സി​​നും, 2010ൽ ​​ദാം​​ബു​​ള്ള​​യി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ 88 റ​​ണ്‍​സി​​നും പു​​റ​​ത്താ​​യ​​താ​​ണ് മു​​ന്പു​​ള്ള മോ​​ശം പ്ര​​ക​​ട​​ന​​ങ്ങ​​ൾ.


ഇ​​ന്ത്യ​​യു​​ടെ ഏ​​ക​​ദി​​ന ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ ആ​​റാ​​മ​​ത്തെ സ്കോ​​ർ കൂ​​ടി​​യാ​​ണി​​ത്. റ​​ണ്‍​സ് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​ന്ത്യ നേ​​രി​​ടു​​ന്ന ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ തോ​​ൽ​​വി​​യാ​​ണി​​ത് (244 റ​​ണ്‍​സ്). 200-ൽ ​​ഷാ​​ർ​​ജ​​യി​​ൽ ശ്രീ​​ല​​ങ്ക​​യോ​​ട് 245 റ​​ണ്‍​സി​​ന് തോ​​റ്റ​​താ​​ണ് ഒ​​ന്നാ​​മ​​ത്.

Tags : Cricket OneDay History Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up