അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ടോസിടുന്നു.
മസ്കറ്റ്: അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒമാനിലെ അൽ അമീറത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. എട്ടുതവണ ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യ ഒമ്പതാം കിരീടമാണ് ലക്ഷ്യമിടുന്നത്. അതേസമയം നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാൻ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിലാണ്.
കഴിഞ്ഞ വർഷത്തെ ഫൈനലിലേറ്റ തോൽവിക്കും ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനോടേറ്റ പരാജയത്തിനും പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ലക്ഷ്യ റായ്ചന്ദാനിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കൗമാരപ്പട ഇറങ്ങുന്നത്. ടൂർണമെന്റിലെ ടോപ് സ്കോററായ ആര്യവീർ സെവാഗിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. നായകൻ ലക്ഷ്യ റായ്ചന്ദാനിയും പേസർ ഇഷാൻ സൂദും നിർണായക പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇരുടീമുകളും ഇതുവരെ 31 അണ്ടർ-19 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 17 എണ്ണത്തിലും പാക് പട 13 എണ്ണത്തിലും വിജയിച്ചു (ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു). എന്നാൽ 2021ന് ശേഷം നടന്ന ഏഴ് മത്സരങ്ങളിൽ രണ്ടു തവണ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്.
ഇന്ത്യൻ പ്ലേയിംഗ് ഇലവൻ: ലക്ഷ്യ രാജേഷ് റായ്ചന്ദാനി (ക്യാപ്റ്റൻ), ആര്യവീർ സെവാഗ്, വി.കെ.വിനീത്, യശ്വർധൻ ചൗഹാൻ, അർജുൻ രാജ്പുത്, അന്വയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), മനൽ ചൗഹാൻ, മോഹിത് ഉൽവ, ആര്യൻ സാവ്സാനി,കാവ്യ പട്ടേൽ, ചിഗുരുപതി വെങ്കിട്ട.
പാക്കിസ്ഥാൻ പ്ലേയിംഗ് ഇലവൻ: ഉസ്മാൻ ഖാൻ, ഹയാം ഖാൻ, അബ്ദുൾ ഖാദിർ, ഫർഹാൻ യൂസഫ് (ക്യാപ്റ്റൻ), അഹമ്മദ് ഹുസൈൻ, അലി റാസ, ഹംസ സഹൂർ (വിക്കറ്റ് കീപ്പർ), ഹസ്നൈൻ അബ്ബാസ് ദാർ, മുഹമ്മദ് സയ്യാം, റിസ്വാനുള്ള, നിഖാബ് ഷഫീഖ്.
Tags : Pakistan Win the Toss U19AsiaCup India Pakistan YouthCricket CricketFinal Toss DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash