Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CricketFinal

പ​ക​രം വീ​ട്ടാ​ൻ ഇ​ന്ത്യ; ക​ലാ​ശ​പ്പോ​രി​ൽ പാ​ക്കി​സ്ഥാ​ന് ടോ​സ്

മ​സ്ക​റ്റ്: അ​ണ്ട​ർ 19 ഏ​ഷ്യാ​ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഒ​മാ​നി​ലെ അ​ൽ അ​മീ​റ​ത്ത് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം.  എ​ട്ടു​ത​വ​ണ ഏ​ഷ്യാ​ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ ഒ​മ്പ​താം കി​രീ​ട​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തേ​സ​മ​യം നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പാ​ക്കി​സ്ഥാ​ൻ കി​രീ​ടം നി​ല​നി​ർ​ത്താ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. 

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫൈ​ന​ലി​ലേ​റ്റ തോ​ൽ​വി​ക്കും ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നോ​ടേ​റ്റ പ​രാ​ജ​യ​ത്തി​നും പ​ക​രം വീ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ല​ക്ഷ്യ റാ​യ്ച​ന്ദാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ കൗ​മാ​ര​പ്പ​ട ഇ​റ​ങ്ങു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ ടോ​പ് സ്കോ​റ​റാ​യ ആ​ര്യ​വീ​ർ സെ​വാ​ഗി​ലാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന പ്ര​തീ​ക്ഷ. നാ​യ​ക​ൻ ല​ക്ഷ്യ റാ​യ്ച​ന്ദാ​നി​യും പേ​സ​ർ ഇ​ഷാ​ൻ സൂ​ദും നി​ർ​ണാ​യ​ക പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

ഇ​രു​ടീ​മു​ക​ളും ഇ​തു​വ​രെ 31 അ​ണ്ട​ർ-19 മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ഇ​ന്ത്യ 17 എ​ണ്ണ​ത്തി​ലും പാ​ക് ‌പട 13 എ​ണ്ണ​ത്തി​ലും വി​ജ​യി​ച്ചു (ഒ​രു മ​ത്സ​രം ഫ​ല​മി​ല്ലാ​തെ അ​വ​സാ​നി​ച്ചു). എ​ന്നാ​ൽ 2021ന് ​ശേ​ഷം ന​ട​ന്ന ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ടു ത​വ​ണ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്ക് ജ​യി​ക്കാ​നാ​യ​ത്.

ഇ​ന്ത്യ​ൻ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: ല​ക്ഷ്യ രാ​ജേ​ഷ് റാ​യ്ച​ന്ദാ​നി (ക്യാ​പ്റ്റ​ൻ),  ആ​ര്യ​വീ​ർ സെ​വാ​ഗ്,  വി.​കെ.​വി​നീ​ത്, യ​ശ്വ​ർ​ധ​ൻ ചൗ​ഹാ​ൻ, അ​ർ​ജു​ൻ രാ​ജ്പു​ത്, അ​ന്വ​യ് ദ്രാ​വി​ഡ് (വി​ക്ക​റ്റ് കീ​പ്പ​ർ), മ​ന​ൽ ചൗ​ഹാ​ൻ, മോ​ഹി​ത് ഉ​ൽ​വ,  ആ​ര്യ​ൻ സാ​വ്സാ​നി,കാ​വ്യ പ​ട്ടേ​ൽ, ചി​ഗു​രു​പ​തി വെ​ങ്കി​ട്ട. 

 പാക്കിസ്ഥാൻ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: ഉ​സ്മാ​ൻ ഖാ​ൻ, ഹ​യാം ഖാ​ൻ, അ​ബ്ദു​ൾ ഖാ​ദി​ർ, ഫ​ർ​ഹാ​ൻ യൂ​സ​ഫ് (ക്യാ​പ്റ്റ​ൻ), അ​ഹ​മ്മ​ദ് ഹു​സൈ​ൻ,  അ​ലി റാ​സ, ഹം​സ സ​ഹൂ​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), ഹ​സ്നൈ​ൻ അ​ബ്ബാ​സ് ദാ​ർ, മു​ഹ​മ്മ​ദ് സ​യ്യാം, റി​സ്വാ​നു​ള്ള, നി​ഖാ​ബ് ഷ​ഫീ​ഖ്.

Latest News

Corehub Up