National
ന്യൂഡൽഹി: ഡൽഹിയിലെ ഉസ്മാൻപൂരിൽ 15 വയസുകാരനെ കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പ്രധാന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട 15 വയസുകാരൻ പത്താം ക്ലാസ് വിദ്യാർഥിയാണ്. കുട്ടിയുടെ സഹോദരനും മറ്റൊരു യുവാവും തമ്മിൽ തർക്കമുണ്ടയായിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഇടപെട്ടതാണ് വിദ്യാർഥി. തർക്കം പിന്നീട് രൂക്ഷമാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് 17 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണെന്നും പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.
National
മുംബൈ: മതം ചോദിച്ച് സെക്യൂരിറ്റി ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. മുംബൈയിലെ നയാ നഗർ പ്രദേശത്ത് തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം.
സംഭവത്തിൽ സൈബ് സുബർ അൻസാരി(31) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്കുമാർ മിശ്ര, സുബ്രതോ സെൻ എന്നിവർക്കാണ് കുത്തേറ്റത്. വോക്കാർഡ് ആശുപത്രിക്ക് പിന്നിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലെ സെക്യൂരിറ്റ ജീവനക്കാരായിരുന്നു ഇരുവരും.
സ്ഥലത്തെത്തിയ സൈബ് സുബർ, ഇസ്ലാം മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ ചൊല്ലാൻ ആവശ്യപ്പെട്ട് ഇവരെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
രാജ്കുമാർ സ്വന്തം നിലയിൽ ആശുപത്രിയിലെത്തിയെങ്കിലും സുബ്രതോ സെന്നിന് ആശുപത്രിയിൽ പോകാൻ സാധിച്ചില്ല. തുടർന്ന് തോട്ടടുത്ത കെട്ടിടത്തിൽ താമസിക്കുന്ന നയാബ് ഷെയ്ക്ക് എന്നയാൾ രക്തത്തിൽ കുളിച്ചിരുന്ന സെന്നിനെ കാണുകയും തുടർന്ന് ഇയാളെ പോലീസ് ആദ്യം പോലീസ് സ്റ്റേഷനിലും പിന്നീട് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
സംഭവത്തിന് 90 മിനിട്ടിനു ശേഷം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് പിടികൂടി. ഇയാൾക്കെതിരെ കൊലപാതകശ്രമം, രണ്ട് വിഭാഗങ്ങൾക്കിടെയിൽ ശത്രുതയുണ്ടാക്കാൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.
തുടർന്ന് അൻസാരിയെ താനെയിലെ കോടതിയിൽ ഹാജരാക്കി. മേയ് നാല് വരെ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസിന്റെയും സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡിന്റെയും സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
കിംവദന്തികളിൽ വിശ്വസിക്കരുതെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു. അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
സൈബ് സുബൈറിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അധികൃതർ പരിശോധിച്ചുവരികയാണ്. ഇയാൾ എഴുതിയ കുറിപ്പിൽ "ഐഎസ്ഐഎസ്, ഒറ്റ ചെന്നായ, ജിഹാദ്, ഗാസ' എന്നീ വാക്കുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
അൻസാരി വർഷങ്ങളായി അമേരിക്കയിൽ താമസിച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ ഇപ്പോഴും അമേരിക്കയിലാണുള്ളതെന്നും അധികൃതർ വ്യക്തമാക്കി. അവിടെ ജോലി കണ്ടെത്താൻ കഴിയാത്തതിനാൽ സൈബ് സുബൈർ ഇന്ത്യയിലേക്ക് മടങ്ങി വരികയായിരുന്നു.
മീര റോഡ് പ്രദേശത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന അദ്ദേഹം പണം സമ്പാദിക്കാൻ ഓൺലൈനായി രസതന്ത്രം പഠിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുവൊറ്റിയൂരിൽ ബൈക്ക് മോഷണം തടയാൻ ശ്രമിച്ച വീട്ടമ്മയെ അഞ്ച് പേർ ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു. ഇന്നോർ സ്വദേശിനി ദീപക്കാണ് കുത്തേറ്റത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സന്തോഷ് (33), ലോകേശ്വരൻ (22), ജയന്തൻ (18), പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്.
വീടിന് പുറത്ത് ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് അഞ്ച് പേർ ചേർന്ന് ബൈക്ക് മോഷ്ടിക്കാനും മറ്റ് വാഹനങ്ങൾ തകർക്കാനും ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് ചോദ്യം ചെയ്യാൻ ശ്രമിച്ച ദീപയെ സംഘം അസഭ്യം പറയുകയും തടയാൻ ശ്രമിച്ചപ്പോൾ കത്തികൊണ്ട് കുത്തുകയുമായിരുന്നു.
ദീപയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴെയ്ക്കും പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ ദീപയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
ദീപയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർക്ക് മറ്റ് മോഷണ കേസുകളിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
National
ചത്തീസ്ഗഡ്: പോലീസുകാരന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവതി വീട്ടമ്മയെയും മകനെയും കുത്തിക്കൊന്നു. രണ്ട് പെൺമക്കളെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ചത്തീസ്ഗഡിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.
പോലീസ് കോൺസ്റ്റബിളായ ലളിതേഷ് യാദവിന്റെ ഭാര്യയും മകനുമാണ് കൊല്ലപ്പെട്ടത്. പ്രതിയായ സരോജിനി ഭരദ്വാജും പോലീസുകാരനും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന.
കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് വാങ്ങുന്നതിനായി ലളിതേഷ് റെയിൽവേ സ്റ്റേഷനിൽ പോയപ്പോഴാണ് സംഭവം.
വീട്ടിലെത്തിയ സരോജിനി ഭരദ്വാജും കൊല്ലപ്പെട്ട റീന യാദവും തമ്മിൽ വാക്കേറ്റമുണ്ടായി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ടിവിയുടെ ശബ്ദം ഉറക്കെവച്ച സരോജിനി, റീനയെ കത്തികൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ ഇവർക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പതു വയസുകാരനായ ആദിത്യയെ തുടർച്ചയായി കുത്തി.
പിന്നീട് സരോജിനി പെൺകുട്ടികളായ നൈനയെയും താനിയയെയും ആക്രമിക്കാനൊരുങ്ങി. മക്കളെ വെറുതെ വിടണമെന്ന് സരോജിനിയുടെ കാല് പിടിച്ച് അപേക്ഷിച്ച റീന, അവരോട് ഓടി രക്ഷപെടാൻ ആവശ്യപ്പെട്ടു. ഒരു മകൾ കുളിമുറിയിൽ കയറി ഒളിച്ചു. മറ്റൊരാൾ ഓടി പുറത്തിറങ്ങി അയൽക്കാരെ വിവരമറിയിച്ചു.
അയൽക്കാർ ഫ്ലാറ്റിലേക്ക് ഓടിയെത്തിയപ്പോൾ, രക്തം പുരണ്ട കത്തിയുമായി സരോജിനി വാതിലിനടുത്ത് നിൽക്കുന്നത് കണ്ടു. ഇവർ ബലപ്രയോഗത്തിലൂടെ സരോജനിയെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു.
റീന യാദവിനെയും മക്കളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരും മകനും മരിച്ചു രണ്ട് പെൺമക്കളും ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.
പ്രാഥമിക അന്വേഷണത്തിൽ സരോജനിയും ലളിതേഷ് യാദവും പ്രണയത്തിലാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച സരോജനി വീട്ടിലെത്തിയിരുന്നുവെങ്കിലും ഇവരെ ലളിതേഷ് പറഞ്ഞയച്ചു. തുടർന്ന് പിറ്റേദിവസവും ഇവർ മടങ്ങിയെത്തുകയായിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ സൂര്യനഗറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. സംഭവത്തിൽ ഹർഷദ് പാൽപിങ്കർ, ആദിത്യ സസാനെ, രാജേഷ് ദേവർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മൂന്ന് പേരും ഒളിവിലാണ്.
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ യുവാവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെയാണ് പ്രതികൾ ആക്രമിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തെച്ചൊല്ലിയാണ് ആക്രമണം ഉണ്ടായത്.
യുവാവിന്റെ തലയിലും നെഞ്ചിലും പലതവണ കത്തികൊണ്ട് കുത്തി. തുടർന്ന് യുവാവിനെ മർദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിൽ കേസെടുത്ത പോലീസ് ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. നസീം എന്ന യുവാവിനാണ് കുത്തേറ്റത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലാണ്.
നസീമിന്റെ ശരീരത്തിൽ ആഴത്തിലുള്ള രണ്ട് മുറിവുകളാണുള്ളത്. നിലവിൽ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവസ്ഥലത്തെത്തിയ ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ ആരഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ ദിയാൽപൂരിൽ പതിനാറുകാരനെ പ്രായപൂർത്തിയാകാത്ത മൂന്നു പേർ ചേർന്നു കുത്തിക്കൊന്നു. നെഹ്റു വിഹാറിൽ പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിനു പിന്നാലെ 13 നും 17 നും ഇടയിൽ പ്രായമുള്ള മൂന്നു പേരെ പോലീസ് പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇവരുടെ പക്കൽനിന്നു കണ്ടെത്തി. മരിച്ചയാൾ പ്രതികളിൽ ഒരാളെ ഭിഷണിപ്പെടുത്തിയതിനെ തുടർന്നാണ് കൊലചെയ്തതെന്ന് ഇവർ പോലീസിനോടു പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
National
ന്യൂഡൽഹി: ഡൽഹിയിൽ സുഭാഷ് വിഹാലെ ക്ഷേത്രത്തിന് സമീപം കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തി. സുഭാഷ് മൊഹല്ല സ്വദേശി മുഹമ്മദ് ആസിഫ് (18) ആണ് കൊല്ലപ്പെട്ടത്.
ചെവ്വാഴ്ച പുലർചെയാണ് ക്ഷേത്രത്തിന് സമീപം ആസിഫിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ നടന്നുവരികയാണ്.
Kerala
കൊച്ചി: എറണാകുളം ഏലൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മഞ്ഞുമ്മലില്‍ താമസിക്കുന്ന ഭര്‍ത്താവ് ഹമീദ് ആണ് ഭാര്യ സുമിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യയുടെ കഴുത്തിനും കൈയ്ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. 12 ഓളം മുറിവുകൾ സുമിയുടെ ശരീരത്തിലുണ്ടായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഏലൂർ പോലീസ് ഭർത്താവ് ഹമീദിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. വധശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങൾ ഇയാൾക്ക് മേൽ പോലീസ് ചുമത്തും.
കുടുംബപ്രശ്നമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് നിഗമനം. ഏറെ നാളുകളായി ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഭര്‍ത്താവിനുള്ള സംശയത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
Kerala
കൊച്ചി: വടക്കന്‍ പറവൂരില്‍ അച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പാ കേസ് പ്രതിയായ മകന്. കാപ്പാ കേസില്‍ അടക്കം പ്രതിയായ കെടാമംഗലം സ്വദേശി ലിന്റോ (35) ആണ് അച്ഛന് രാജുവിനെ (65) കുത്തിപ്പരിക്കേല്‍പ്പിച്ചത്. പുലര്‍ച്ചെ അഞ്ചിന് ആയിരുന്നു സംഭവം. രാജുവിന്റെ തോളിലാണ് കുത്തേറ്റത്.
ലിന്റോയെ വടക്കന്‍ പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ലിന്റോ സ്ഥിരം അച്ഛനുമായി വഴക്കുണ്ടാക്കാറുണ്ട്. കുത്തിപ്പരിക്കേല്പ്പിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Kerala
തൃശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോട്ടപ്പുറം കാമത്ത് ലെയിനിലെ ഹോട്ടലുടമയെ കുത്തിയ ശേഷം പടിഞ്ഞാറെകോട്ടയിലെത്തിയ ഇയാൾ മറ്റു രണ്ടുപേരെയും കുത്തുകയായിരുന്നു.
പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ പിന്നീട് പോലീസ് വീണ്ടും പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിൽ തിരിച്ചെത്തിച്ചു ചികിത്സ നല്കിവരുന്നു.
നേപ്പാള്‍ സ്വദേശിയായ ഇയാളെ ഇന്നു പുലര്‍ച്ചെയാണ് ആലുവ പൊലീസ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. പിന്നീട് രണ്ടോടെ ആശുപത്രിയിലെ ശുചിമുറിവഴി ചാടിപ്പോവുകയായിരുന്നു.
തുടർന്ന് അരകിലോമീറ്റർ ദൂരെയുള്ള കാമത്ത് ലെയിനിലെത്തിയപ്പോഴാണ് മുരളി(66)യെന്ന ഹോട്ടലുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശേഷം കാല്‍നടയായി മാനസികാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്ന പടിഞ്ഞാറെ കോട്ടയിലേക്കു തിരിച്ചെത്തുകയും അവിടെവച്ചും രണ്ടുപേരെ കുത്തുകയായിരുന്നു. പരിക്കേറ്റ മുരളിയെ അശ്വിനി ആശുപത്രിയിലും മറ്റു രണ്ടുപേരെയും ജൂബിലി ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിട്ടുള്ളത്.
Kerala
കൊച്ചി: പനങ്ങാട് വാക്കത്തി കൊണ്ട് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച് അയൽവാസി. പനങ്ങാട്ട് നടുത്തുരുത്തി റോഡിൽ സരൂപിനാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം.
മുൻവൈരാഗ്യത്തെ തുടർന്ന് അയൽവാസിയായ വിപിൻ ദാസ് ആണ് സരൂപിനെ വെട്ടി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ സരൂപിന്റെ നില ഗുരുതരമാണ്.
മുഖത്തും കൈയ്ക്കുമാണ് സരൂപിന് വെട്ടേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ് സരൂപ്. പ്രതിയെ രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ശാസ്ത്രി പാർക്ക് പ്രദേശത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവമുണ്ടായത്.
ബുലന്ദ് മസ്ജിദ് പ്രദേശത്ത് താമസിക്കുന്ന വസീം(33) എന്ന യുവാവാണ് മരിച്ചത്. ശാസ്ത്രി പാർക്ക് പ്രദേശത്തെ ഡിഡിഎ പാർക്കിന് പുറകിൽ വച്ചാണ് വസീമിന് കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വസീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളെ ആരാണ് കുത്തിയതെന്നും എന്താണ് സംഭവിച്ചതെന്നും വ്യക്തമായിട്ടില്ല.
ശാസ്ത്രി പാർക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക്ക് ടീം സ്ഥലത്തെത്തി പരിശോധന നടത്തി.
National
ന്യൂഡൽഹി: കൗമാരക്കാരനെ കുത്തിക്കൊന്ന കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കാഞ്ചവാല പ്രദേശത്താണ് സംഭവം നടന്നത്.
കൊല്ലപ്പെട്ട കൗമാരക്കാരൻ പ്രതികളെ നേരത്തെ മർദിച്ചിരുന്നു. ഇതേചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.
കൊലയ്ക്ക് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.