ഗ്രേറ്റർ നോയിഡ: മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി. ഗ്രേറ്റർ നോയിഡയിലെ ബിഷ്റാഖ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സാഗർ യാദവ് (21) ആണ് മരിച്ചത്.
സാഗർ മാനസിക രോഗിയാണെന്നും വാക്കുതർക്കത്തെ തുടർന്ന് മാതാവിനെ കുത്തിയതിന് ശേഷമാണ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നുംചാടി ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു.
രാധ സ്കൈ ഗാർഡൻ സൊസൈറ്റിയിലെ താമസക്കാരനായ യാദവ്, മാതാപിതാക്കൾക്കും ഇളയ സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. കെട്ടിടത്തിൽ നിന്നും ചാടി പരിക്കേറ്റതിന് പിന്നാലെ സാഗറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സാഗറിന്റെ മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സാഗറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
Tags : Greater Noida Stab Mother Jumps Building death