പ്രതീകാത്മക ചിത്രം
കൊച്ചി: കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ 16 വിദ്യാർഥികളിൽ 12 പേരെ തിരിച്ചെടുക്കാൻ സിൻഡിക്കറ്റ് തീരുമാനം. മാപ്പപേക്ഷ നൽകിയാൽ ഇവരുടെ സസ്പെൻഷൻ നടപടി പിൻവലിക്കാമെന്നാണ് സർവകലാശാലയുടെ നിലപാട്. അതേസമയം എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് എന്നിവരടക്കം നാല് വിദ്യാർഥികൾക്കെതിരായ നടപടി പിൻവലിക്കില്ലെന്നും സിൻഡിക്കറ്റ് വ്യക്തമാക്കി.
തിരിച്ചെടുക്കാൻ തീരുമാനിച്ച 12 വിദ്യാർഥികളും മാപ്പപേക്ഷ നൽകണമെന്നതാണ് പ്രധാന നിബന്ധന. മാപ്പപേക്ഷ സമർപ്പിച്ചാൽ മാത്രമേ ഇവരെ തിരിച്ചെടുക്കുകയുള്ളൂ. ഇതോടെ സസ്പെൻഷനിലായ വിദ്യാർഥികളിൽ ഒരു വിഭാഗത്തിന് സർവകലാശാലയിൽ തിരിച്ചെത്താൻ അവസരമൊരുങ്ങും.
അതേസമയം സസ്പെൻഷൻ നടപടി നേരിടുന്ന വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകുന്ന കാര്യത്തിൽ സിൻഡിക്കറ്റ് അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ കോടതിയുടെ തീരുമാനത്തിന് അനുസരിച്ച് മാത്രം തുടർനടപടി സ്വീകരിക്കാനാണ് സിൻഡിക്കറ്റിന്റെ തീരുമാനം.
Tags : StudentSuspension KaladyUniversity SanskritUniversity Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash