Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SanskritUniversity

കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ​സ്പെ​ൻ​ഷ​ൻ; മാ​പ്പ് അ​പേ​ക്ഷ ന​ൽ​കി​യാ​ൽ തി​രി​ച്ചെ​ടു​ക്കും

കൊ​ച്ചി: കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ 16 വി​ദ്യാ​ർ​ഥി​ക​ളി​ൽ 12 പേ​രെ തി​രി​ച്ചെ​ടു​ക്കാ​ൻ സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​നം. മാ​പ്പ​പേ​ക്ഷ ന​ൽ​കി​യാ​ൽ ഇ​വ​രു​ടെ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി പി​ൻ​വ​ലി​ക്കാ​മെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നി​ല​പാ​ട്. അ​തേ​സ​മ​യം എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ര​ട​ക്കം നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും സി​ൻ​ഡി​ക്ക​റ്റ് വ്യ​ക്ത​മാ​ക്കി.

തി​രി​ച്ചെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച 12 വി​ദ്യാ​ർ​ഥി​ക​ളും മാ​പ്പ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന നി​ബ​ന്ധ​ന. മാ​പ്പ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മാ​ത്ര​മേ ഇ​വ​രെ തി​രി​ച്ചെ​ടു​ക്കു​ക​യു​ള്ളൂ. ഇ​തോ​ടെ സ​സ്പെ​ൻ​ഷ​നി​ലാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തി​രി​ച്ചെ​ത്താ​ൻ അ​വ​സ​ര​മൊ​രു​ങ്ങും.

അ​തേ​സ​മ​യം സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​മ​തി ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ സി​ൻ​ഡി​ക്ക​റ്റ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തി​ന് അ​നു​സ​രി​ച്ച് മാ​ത്രം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് സി​ൻ​ഡി​ക്ക​റ്റി​ന്‍റെ തീ​രു​മാ​നം.

Latest News

Corehub Up