പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.
വർക്കല അയിരൂരിൽ നടന്ന സംഭവത്തിൽ തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജനെ അയിരൂർ പൊലിസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം. വഴക്കിനിടെ ഷാജൻ സുബിനയെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുബിനയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ അയിരൂർ പൊലിസ് ഷാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Tags : death. MurderCase DomesticDispute Policecase Varkala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash