അഭിഷേക് ശർമ, വൈഭവ് സൂര്യവംശി
ന്യൂഡൽഹി: റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. തിലക് വർമ്മ നയിക്കുന്ന 15 അംഗ ടീമിൽ കൗമാരതാരം വൈഭവ് സൂര്യവംശിയും വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമയും ഇടംപിടിച്ചു. രജത് പാട്ടിദാറാണ് ഉപനായകൻ. അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും ഓപ്പണർമാരായാണ് ടീമിലെത്തിയത്.
പ്രഭ്സിമ്രാൻ സിംഗ്, കുമാർ കുശാഗ്ര എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. റിങ്കു സിംഗ്, ഹർഷിത് റാണ, പ്രിൻസ് യാദവ് എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. 19 മുതൽ 29 വരെ ദോഹയിലാണ് ടൂർണമെന്റ് നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് ബിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. യുഎഇ, നേപ്പാൾ, പാക്കിസ്ഥാൻ എ ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
നവംബർ 20ന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും. 26, 27 തീയതികളിലാണ് സെമിഫൈനൽ മത്സരങ്ങൾ. 29ന് ഫൈനൽ നടക്കും.
ഇന്ത്യ എ സ്ക്വാഡ്: അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, പ്രഭ്സിമ്രാന് സിംഗ് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (ക്യാപ്റ്റന്‍), രജത് പടിദാര്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), സൂര്യാംശ് ഷെഡ്ജെ, ഷഹബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹര്‍ഷ് ദുബെ, തനുഷ് കൊട്ടിയന്‍, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ്, അര്‍ഷദ് ഖാന്.
Tags : Rising Stars Asia Cup RisingStarsAsiaCup IndiaA TilakVarma VaibhavSuryavanshi AbhishekSharma Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash