Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rising Stars Asia Cup

റൈ​സിം​ഗ് സ്റ്റാ​ർ​സ് ഏ​ഷ്യാ​ക​പ്പ്; ഇ​ന്ത്യ എ ​ടീ​മി​നെ തി​ല​ക് വ​ര്‍​മ ന​യി​ക്കും

ന്യൂ​ഡ​ൽ​ഹി: റൈ​സിം​ഗ് സ്റ്റാ​ർ​സ് ഏ​ഷ്യാ ക​പ്പി​നു​ള്ള ഇ​ന്ത്യ എ ​ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. തി​ല​ക് വ​ർ​മ്മ ന​യി​ക്കു​ന്ന 15 അം​ഗ ടീ​മി​ൽ കൗ​മാ​ര​താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യും വെ​ടി​ക്കെ​ട്ട് ബാ​റ്റ​ർ അ​ഭി​ഷേ​ക് ശ​ർ​മ​യും ഇ​ടം​പി​ടി​ച്ചു. ര​ജ​ത് പാ​ട്ടി​ദാ​റാ​ണ് ഉ​പ​നാ​യ​ക​ൻ. അ​ഭി​ഷേ​ക് ശ​ർ​മ​യും വൈ​ഭ​വ് സൂ​ര്യ​വം​ശി​യും ഓ​പ്പ​ണ​ർ​മാ​രാ​യാ​ണ് ടീ​മി​ലെ​ത്തി​യ​ത്.

പ്ര​ഭ്സി​മ്രാ​ൻ സിം​ഗ്, കു​മാ​ർ കു​ശാ​ഗ്ര എ​ന്നി​വ​രാ​ണ് വി​ക്ക​റ്റ് കീ​പ്പ​ർ​മാ​ർ. റി​ങ്കു സിം​ഗ്, ഹ​ർ​ഷി​ത് റാ​ണ, പ്രി​ൻ​സ് യാ​ദ​വ് എ​ന്നി​വ​രും ടീ​മി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. 19 മു​ത​ൽ 29 വ​രെ ദോ​ഹ​യി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ ഗ്രൂ​പ്പ് ബി​യി​ലാ​ണ് ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. യു​എ​ഇ, നേ​പ്പാ​ൾ, പാ​ക്കി​സ്ഥാ​ൻ എ ​ടീ​മു​ക​ളാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റ് ടീ​മു​ക​ൾ.

ന​വം​ബ​ർ 20ന് ​നേ​പ്പാ​ളി​നെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നും ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ടീ​മു​ക​ൾ സെ​മി​ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും. 26, 27 തീ​യ​തി​ക​ളി​ലാ​ണ് സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ. 29ന് ​ഫൈ​ന​ൽ ന​ട​ക്കും.

ഇ​ന്ത്യ എ ​സ്‌​ക്വാ​ഡ്: അ​ഭി​ഷേ​ക് ശ​ര്‍​മ, വൈ​ഭ​വ് സൂ​ര്യ​വം​ശി, പ്ര​ഭ്‌​സി​മ്രാ​ന്‍ സിം​ഗ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), തി​ല​ക് വ​ര്‍​മ (ക്യാ​പ്റ്റ​ന്‍), ര​ജ​ത് പ​ടി​ദാ​ര്‍ (വൈ​സ് ക്യാ​പ്റ്റ​ന്‍), റി​ങ്കു സിം​ഗ്, കു​മാ​ര്‍ കു​ശാ​ഗ്ര (വി​ക്ക​റ്റ് കീ​പ്പ​ര്‍), സൂ​ര്യാം​ശ് ഷെ​ഡ്‌​ജെ, ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദ്, വി​പ്ര​ജ് നി​ഗം, ഹ​ര്‍​ഷ് ദു​ബെ, ത​നു​ഷ് കൊ​ട്ടി​യ​ന്‍, ഹ​ര്‍​ഷി​ത് റാ​ണ, പ്രി​ന്‍​സ് യാ​ദ​വ്, അ​ര്‍​ഷ​ദ് ഖാ​ന്‍.

Latest News

Corehub Up