തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്.
ചെന്നൈ: ജയിലുകളിലെ സുരക്ഷാവീഴ്ചകൾ പരിശോധിച്ച് പരിഹാരം നിർദേശിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മുൻ ഡിജിപി ജെ.കെ.തൃപാഠിയുടെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചത്. തേനി ജയിലിൽ നിന്ന് തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ജയിൽ ചാട്ടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചകളും കണ്ടെത്തുകയാണ് സമിതിയുടെ പ്രധാന ചുമതല. ജയിലുകളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച ജയിൽ സുരക്ഷാ മാതൃകകൾ പരിശോധിച്ച് ശിപാർശകൾ നൽകണമെന്നും നിർദേശമുണ്ട്.
സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ നീക്കം. ജയിലുകളിലെ സുരക്ഷ യുദ്ധകാലാടിസ്ഥാനത്തിൽ വർധിപ്പിക്കാനും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.
Tags : Jail Security JosephVijay TVKVijay JailSecurity PrisonSecurity SecurityLapses Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash