x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​തി​നാ​റു​കാ​ര​നെ കൊ​ന്ന് ചാ​ക്കി​ൽ ഉ​പേ​ക്ഷി​ച്ചു; ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്ക്
Published: November 2, 2026 07:49 PM IST | Updated: November 2, 2026 08:25 PM IST

കൊല്ലപ്പെട്ട അ​ഭി​രാം

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി ‌‌മൃ​ത​ദേ​ഹം ചാ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രു​ത്തി​പ്പാ​റ എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ഭി​രാം കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

പെ​ൺ​കു​ട്ടി​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം ഐ​ഡി ഉ​പ​യോ​ഗി​ച്ച് ചാ​റ്റ് ചെ​യ്താ​ണ് അ​ഭി​രാ​മി​നെ പ്ര​തി​ക​ൾ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. തു​ട​ർ​ന്ന് ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി സ​മീ​പ​ത്തെ പ​റ​മ്പി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​ഭി​രാ​മി​നെ ഇ​ന്ന​ലെ മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ണ് ഞാ​യ​റാ​ഴ്‌​ച വൈ​കു​ന്നേ​രം അ​ഭി​രാം ശ്രീ​കാ​ര്യ​ത്തെ സ്വ​ന്തം വീ​ട്ടി​ൽ​നി​ന്നും പു​റ​ത്തേ​ക്ക് പോ​യ​ത്.

വൈ​കു​ന്നേ​രം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​ധി​കം വൈ​കാ​തെ തി​രി​ച്ചെ​ത്തും എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ രാ​ത്രി​യാ​യി​ട്ടും വീ​ട്ടി​ൽ എ​ത്തി​യി​ല്ല. ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​വു​ക​കൂ​ടി ചെ​യ്‌​ത​തോ​ടെ വീ​ട്ടു​കാ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. അ​ഭി​രാ​മി​ന്‍റെ കൂ​ട്ടു​കാ​രെ പൊ​ലി​സ് ഇ​ന്ന​ലെ ത​ന്നെ ചോ​ദ്യം​ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല.

പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നും ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ പ്രാ​യം 17 വ​യ​സാ​ണെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളും സം​ഭ​വ​ത്തി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്നും പൊ​ലി​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Tags : killed murder case policecase dead body Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up