Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JailSecurity

ജ​യി​ലു​ക​ളി​ലെ സു​ര​ക്ഷാ​വീ​ഴ്ച; വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ച് മു​ഖ്യ​മ​ന്ത്രി വി​ജ​യ്

ചെ​ന്നൈ: ജ​യി​ലു​ക​ളി​ലെ സു​ര​ക്ഷാ​വീ​ഴ്ച​ക​ൾ പ​രി​ശോ​ധി​ച്ച് പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ച് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്. മു​ൻ ഡി​ജി​പി ജെ.​കെ.​തൃ​പാ​ഠി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്. തേ​നി ജ​യി​ലി​ൽ നി​ന്ന് ത​ട​വു​കാ​ർ കൂ​ട്ട​ത്തോ​ടെ ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

ജ​യി​ൽ ചാ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ലെ വീ​ഴ്ച​ക​ളും ക​ണ്ടെ​ത്തു​ക​യാ​ണ് സ​മി​തി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല. ജ​യി​ലു​ക​ളി​ലെ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള മി​ക​ച്ച ജ​യി​ൽ സു​ര​ക്ഷാ മാ​തൃ​ക​ക​ൾ പ​രി​ശോ​ധി​ച്ച് ശി​പാ​ർ​ശ​ക​ൾ ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

സ​മി​തി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം. ജ​യി​ലു​ക​ളി​ലെ സു​ര​ക്ഷ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വ​ർ​ധി​പ്പി​ക്കാ​നും വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

Latest News

Corehub Up