ന്യൂഡൽഹി: ഡൽഹിയിൽ സുഭാഷ് വിഹാലെ ക്ഷേത്രത്തിന് സമീപം കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തി. സുഭാഷ് മൊഹല്ല സ്വദേശി മുഹമ്മദ് ആസിഫ് (18) ആണ് കൊല്ലപ്പെട്ടത്.
ചെവ്വാഴ്ച പുലർചെയാണ് ക്ഷേത്രത്തിന് സമീപം ആസിഫിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ നടന്നുവരികയാണ്.