Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stab

ഭ​ര്‍​തൃ​മാ​താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പൂ​രി​ൽ ഫോ​ണ്‍ വി​ളി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ർ​ന്ന് ഭ​ര്‍​തൃ​മാ​താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. മാ​ല്‍​മ​ലി​യ ജ​ഗ്ദീ​ഷ്പൂ​ര്‍ സ്വ​ദേ​ശി​നി വ​ന്ദ​ന (25) യാ​ണ് ഭ​ര്‍​തൃ​മാ​താ​വ് ആ​ശാ ദേ​വി​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ശാ ദേ​വി ഗോ​ര​ഖ്പൂ​ര്‍ എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

വ​ന്ദ​ന​യു​ടെ ഭ​ര്‍​ത്താ​വ് ജ​യ്ഹി​ന്ദ് മ​റ്റൊ​രു ന​ഗ​ര​ത്തി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. വ​ന്ദ​ന ആ​ശാ ദേ​വി​യ്‌​ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. ക​ഴി​ഞ്ഞ ദി​വ​സം വ​ന്ദ​ന ഫോ​ണി​ലൂ​ടെ ഒ​രു യു​വാ​വി​നോ​ട് സം​സാ​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ആ​ശാ ദേ​വി ഇ​ത് ചോ​ദ്യം ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ല്‍ വ​ലി​യ ത​ര്‍​ക്ക​വും വാ​ക്കേ​റ്റ​വു​മു​ണ്ടാ​യി. വ​ഴ​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ വ​ന്ദ​ന വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് ആ​ശാ ദേ​വി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തി​കൊ​ണ്ട് ആ​ശാ ദേ​വി​യെ കു​ത്തി​യ വ​ന്ദ​ന അ​വ​രു​ടെ ക​ഴു​ത്ത് അ​റു​ക്കാ​നും ശ്ര​മി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ശാ ദേ​വി​യെ ബ​ന്ധു​ക്ക​ള്‍ ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തെ​ങ്കി​ലും നി​ല​വി​ല്‍ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

National

ഡ​ൽ​ഹി​യി​ൽ 15 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഉ​സ്മാ​ൻ​പൂ​രി​ൽ 15 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​ധാ​ന പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൊ​ല്ല​പ്പെ​ട്ട 15 വ​യ​സു​കാ​ര​ൻ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും മ​റ്റൊ​രു യു​വാ​വും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ട​യാ​യി​രു​ന്നു. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ട്ട​താ​ണ് വി​ദ്യാ​ർ​ഥി. ത​ർ​ക്കം പി​ന്നീ​ട് രൂ​ക്ഷ​മാ​വു​ക​യും കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 വ​യ​സു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും പ്ര​തി​യെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

മ​തം ചോ​ദി​ച്ച് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; പ്ര​തി പി​ടി​യി​ൽ

മും​ബൈ: മ​തം ചോ​ദി​ച്ച് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. മും​ബൈ​യി​ലെ ന​യാ ന​ഗ​ർ പ്ര​ദേ​ശ​ത്ത് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ സൈ​ബ് സു​ബ​ർ അ​ൻ​സാ​രി(31) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​ജ്കു​മാ​ർ മി​ശ്ര, സു​ബ്ര​തോ സെ​ൻ എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. വോ​ക്കാ​ർ​ഡ് ആ​ശു​പ​ത്രി​ക്ക് പി​ന്നി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഒ​രു കെ​ട്ടി​ട​ത്തി​ലെ സെ​ക്യൂ​രി​റ്റ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ഇ​രു​വ​രും.

സ്ഥ​ല​ത്തെ​ത്തി​യ സൈ​ബ് സു​ബ​ർ, ഇ​സ്‌​ലാം മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സി​ദ്ധാ​ന്ത​ങ്ങ​ൾ ചൊ​ല്ലാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

രാ​ജ്കു​മാ​ർ സ്വ​ന്തം നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും സു​ബ്ര​തോ സെ​ന്നി​ന് ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് തോ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന ന​യാ​ബ് ഷെ​യ്ക്ക് എ​ന്ന​യാ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ചി​രു​ന്ന സെ​ന്നി​നെ കാ​ണു​ക​യും തു​ട​ർ​ന്ന് ഇ​യാ​ളെ പോ​ലീ​സ് ആ​ദ്യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് 90 മി​നി​ട്ടി​നു ശേ​ഷം സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ശ്ര​മം, ര​ണ്ട് വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ടെ​യി​ൽ ശ​ത്രു​ത​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു.

തു​ട​ർ​ന്ന് അ​ൻ​സാ​രി​യെ താ​നെ​യി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മേ​യ് നാ​ല് വ​രെ ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. പോ​ലീ​സി​ന്‍റെ​യും സം​സ്ഥാ​ന ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ​യും സം​ഘ​മാ​ണ് സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​ത്.

കിം​വ​ദ​ന്തി​ക​ളി​ൽ വി​ശ്വ​സി​ക്ക​രു​തെ​ന്നും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സൈ​ബ് സു​ബൈ​റി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ളും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​യാ​ൾ എ​ഴു​തി​യ കു​റി​പ്പി​ൽ "ഐ​എ​സ്ഐ​എ​സ്, ഒ​റ്റ ചെ​ന്നാ​യ, ജി​ഹാ​ദ്, ഗാ​സ' എ​ന്നീ വാ​ക്കു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

അ​ൻ​സാ​രി വ​ർ​ഷ​ങ്ങ​ളാ​യി അ​മേ​രി​ക്ക​യി​ൽ താ​മ​സി​ച്ചി​രു​ന്നു​വെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​പ്പോ​ഴും അ​മേ​രി​ക്ക​യി​ലാ​ണു​ള്ള​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​വി​ടെ ജോ​ലി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ സൈ​ബ് സു​ബൈ​ർ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്നു.

മീ​ര റോ​ഡ് പ്ര​ദേ​ശ​ത്ത് ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന അ​ദ്ദേ​ഹം പ​ണം സ​മ്പാ​ദി​ക്കാ​ൻ ഓ​ൺ​ലൈ​നാ​യി ര​സ​ത​ന്ത്രം പ​ഠി​പ്പി​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

National

ബൈ​ക്ക് മോ​ഷ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച വീ​ട്ട​മ്മ​ക്ക് കു​ത്തേ​റ്റു; അ​ഞ്ച് പേ​ർ പി​ടി​യി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​വൊ​റ്റി​യൂ​രി​ൽ ബൈ​ക്ക് മോ​ഷ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച വീ​ട്ട​മ്മ​യെ അ​ഞ്ച് പേ​ർ ചേ​ർ​ന്ന് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​ന്നോ​ർ സ്വ​ദേ​ശി​നി ദീ​പ​ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പേ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ന്തോ​ഷ് (33), ലോ​കേ​ശ്വ​ര​ൻ (22), ജ​യ​ന്ത​ൻ (18), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര‌​ണ്ട് പേ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വീ​ടി​ന് പു​റ​ത്ത് ശ​ബ്ദം കേ​ട്ട് ഇ​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ഞ്ച് പേ​ർ ചേ​ർ​ന്ന് ബൈ​ക്ക് മോ​ഷ്ടി​ക്കാ​നും മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ക്കാ​നും ശ്ര​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​ത് ചോ​ദ്യം ചെ​യ്യാ​ൻ ശ്ര​മി​ച്ച ദീ​പ​യെ സം​ഘം അ​സ​ഭ്യം പ​റ​യു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യു​മാ​യി​രു​ന്നു.

ദീ​പ​യു​ടെ നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ഴെ​യ്ക്കും പ്ര​തി​ക​ൾ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ ദീ​പ​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ദീ​പ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്ക് മ​റ്റ് മോ​ഷ​ണ കേ​സു​ക​ളി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

National

അ​വി​ഹി​ത ബ​ന്ധം ക​ലാ​ശി​ച്ച​ത് കൊ​ല​പാ​ത​ക​ത്തി​ൽ; പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ​യെ​യും മ​ക​നെ​യും കാ​മു​കി കു​ത്തി​ക്കൊ​ന്നു

ച​ത്തീ​സ്ഗ​ഡ്: പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വ​തി വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും കു​ത്തി​ക്കൊ​ന്നു. ര​ണ്ട് പെ​ൺ​മ​ക്ക​ളെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ച​ത്തീ​സ്ഗ​ഡി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളാ​യ ല​ളി​തേ​ഷ് യാ​ദ​വി​ന്‍റെ ഭാ​ര്യ​യും മ​ക​നു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​യാ​യ സ​രോ​ജി​നി ഭ​ര​ദ്വാ​ജും പോ​ലീ​സു​കാ​ര​നും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന.

കു​ടും​ബ​ത്തോ​ടൊ​പ്പം സ്വ​ന്തം നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ട്രെ​യി​ൻ ടി​ക്ക​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി ല​ളി​തേ​ഷ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം.

വീ​ട്ടി​ലെ​ത്തി​യ സ​രോ​ജി​നി ഭ​ര​ദ്വാ​ജും കൊ​ല്ല​പ്പെ​ട്ട റീ​ന യാ​ദ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ശ​ബ്ദം പു​റ​ത്ത് കേ​ൾ​ക്കാ​തി​രി​ക്കാ​ൻ ടി​വി​യു​ടെ ശ​ബ്ദം ഉ​റ​ക്കെ​വ​ച്ച സ​രോ​ജി​നി, റീ​ന​യെ ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഇ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഒ​മ്പ​തു വ​യ​സു​കാ​ര​നാ​യ ആ​ദി​ത്യ​യെ തു​ട​ർ​ച്ച​യാ​യി കു​ത്തി.

പി​ന്നീ​ട് സ​രോ​ജി​നി പെ​ൺ​കു​ട്ടി​ക​ളാ​യ നൈ​ന​യെ​യും താ​നി​യ​യെ​യും ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങി. മ​ക്ക​ളെ വെ​റു​തെ വി​ട​ണ​മെ​ന്ന് സ​രോ​ജി​നി​യു​ടെ കാ​ല് പി​ടി​ച്ച് അ​പേ​ക്ഷി​ച്ച റീ​ന, അ​വ​രോ​ട് ഓ​ടി ര​ക്ഷ​പെ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു മ​ക​ൾ കു​ളി​മു​റി​യി​ൽ ക​യ​റി ഒ​ളി​ച്ചു. മ​റ്റൊ​രാ​ൾ ഓ​ടി പു​റ​ത്തി​റ​ങ്ങി അ​യ​ൽ​ക്കാ​രെ വി​വ​ര​മ​റി​യി​ച്ചു.

അ​യ​ൽ​ക്കാ​ർ ഫ്ലാ​റ്റി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ​പ്പോ​ൾ, ര​ക്തം പു​ര​ണ്ട ക​ത്തി​യു​മാ​യി സ​രോ​ജി​നി വാ​തി​ലി​ന​ടു​ത്ത് നി​ൽ​ക്കു​ന്ന​ത് ക​ണ്ടു. ഇ​വ​ർ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ സ​രോ​ജ​നി​യെ കീ​ഴ്പ്പെ​ടു​ത്തി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

റീ​ന യാ​ദ​വി​നെ​യും മ​ക്ക​ളെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​വ​രും മ​ക​നും മ​രി​ച്ചു ര​ണ്ട് പെ​ൺ​മ​ക്ക​ളും ചി​കി​ത്സ​യി​ലാ​ണ്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ സ​രോ​ജ​നി​യും ല​ളി​തേ​ഷ് യാ​ദ​വും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച സ​രോ​ജ​നി വീ​ട്ടി​ലെ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഇ​വ​രെ ല​ളി​തേ​ഷ് പ​റ​ഞ്ഞ​യ​ച്ചു. തു​ട​ർ​ന്ന് പി​റ്റേ​ദി​വ​സ​വും ഇ​വ​ർ മ​ട​ങ്ങി​യെ​ത്തു​ക​യാ​യി​രു​ന്നു.

 

National

ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ ത​ർ​ക്കം; യു​വാ​വി​ന് കു​ത്തേ​റ്റു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സൂ​ര്യ​ന​ഗ​റി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​ന് കു​ത്തേ​റ്റു. സം​ഭ​വ​ത്തി​ൽ ഹ​ർ​ഷ​ദ് പാ​ൽ​പി​ങ്ക​ർ, ആ​ദി​ത്യ സ​സാ​നെ, രാ​ജേ​ഷ് ദേ​വ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മൂ​ന്ന് പേ​രും ഒ​ളി​വി​ലാ​ണ്.

ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ യു​വാ​വ് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ച്ചൊ​ല്ലി​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

യു​വാ​വി​ന്‍റെ ത​ല​യി​ലും നെ​ഞ്ചി​ലും പ​ല​ത​വ​ണ ക​ത്തി​കൊ​ണ്ട് കു​ത്തി. തു​ട​ർ​ന്ന് യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം; യു​വാ​വി​ന് കു​ത്തേ​റ്റു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​ന് കു​ത്തേ​റ്റു. നസീം എ​ന്ന യു​വാ​വി​നാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്.

ന​സീമി​ന്‍റെ ശ​രീ​ര​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള ര​ണ്ട് മു​റി​വു​ക​ളാ​ണു​ള്ള​ത്. നി​ല​വി​ൽ ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ഫോ​റ​ൻ​സി​ക് സം​ഘം തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ആ​ര​ഭി​ച്ചി​ട്ടു​ണ്ട്.

National

ഡ​ൽ​ഹി​യി​ൽ പ​തി​നാ​റു​കാ​ര​നെ കു​ത്തി​ക്കൊ​ന്നു; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ദി​യാ​ൽ​പൂ​രി​ൽ പ​തി​നാ​റു​കാ​ര​നെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു പേ​ർ ചേ​ർ​ന്നു കു​ത്തി​ക്കൊ​ന്നു. നെ​ഹ്റു വി​ഹാ​റി​ൽ പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തിനു പി​ന്നാ​ലെ 13 നും 17 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മൂ​ന്നു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി​യും ഇ​വ​രു​ടെ പ​ക്ക​ൽനി​ന്നു ക​ണ്ടെ​ത്തി. മ​രി​ച്ച​യാ​ൾ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ ഭി​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കൊ​ല​ചെ​യ്ത​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

National

ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ സു​ഭാ​ഷ് വി​ഹാ​ലെ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. സു​ഭാ​ഷ് മൊ​ഹ​ല്ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​സി​ഫ് (18) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ചെ​വ്വാ​ഴ്ച പു​ല​ർ​ചെ​യാ​ണ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ആ​സി​ഫി​നെ കു​ത്തേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​ക്കി​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​രം ല​ഭി​ച്ച​യു​ട​ൻ പോ​ലീ​സും ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള തി​ര​ച്ചി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

ഏ​ലൂ​രി​ല്‍ ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് ഭ​ര്‍​ത്താ​വ്; ക​ഴു​ത്തി​നും കൈ​യ്ക്കും ഗു​രു​ത​ര പ​രി​ക്ക്

കൊ​ച്ചി: എ​റ​ണാ​കു​ളം ഏ​ലൂ​രി​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. മ​ഞ്ഞു​മ്മ​ലി​ല്‍ താ​മ​സി​ക്കു​ന്ന ഭ​ര്‍​ത്താ​വ് ഹ​മീ​ദ് ആ​ണ് ഭാ​ര്യ സു​മി​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഭാ​ര്യ​യു​ടെ ക​ഴു​ത്തി​നും കൈ​യ്ക്കു​മാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. 12 ഓ​ളം മു​റി​വു​ക​ൾ സു​മി​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഏ​ലൂ​ർ പോ​ലീ​സ് ഭ​ർ​ത്താ​വ് ഹ​മീ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് വൈ​കാ​തെ രേ​ഖ​പ്പെ​ടു​ത്തും. വ​ധ​ശ്ര​മം ഉ​ൾ​പ്പ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ഇ​യാ​ൾ​ക്ക് മേ​ൽ പോ​ലീ​സ് ചു​മ​ത്തും.

കു​ടും​ബ​പ്ര​ശ്‌​ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ എ​ന്നാ​ണ് നി​ഗ​മ​നം. ഏ​റെ നാ​ളു​ക​ളാ​യി ഇ​വ​ര്‍ ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഭ​ര്‍​ത്താ​വി​നു​ള്ള സം​ശ​യ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Kerala

മാനസികാരോഗ്യകേന്ദ്രത്തിൽനിന്നു ചാടിയ നേപ്പാളി മൂന്നു പേരെ കുത്തി

തൃ​ശൂ​ര്‍: മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട നേ​പ്പാ​ള്‍ സ്വ​ദേ​ശി മൂ​ന്നു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. കോ​ട്ട​പ്പു​റം കാ​മ​ത്ത് ലെ​യി​നി​ലെ ഹോ​ട്ട​ലു​ട​മ​യെ കു​ത്തി​യ​ ശേ​ഷം പ​ടി​ഞ്ഞാ​റെ​കോ​ട്ട​യി​ലെ​ത്തി​യ ഇ​യാ​ൾ മ​റ്റു ര​ണ്ടു​പേ​രെ​യും കു​ത്തു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളെ പി​ന്നീ​ട് പോ​ലീ​സ് വീ​ണ്ടും പി​ടി​കൂ​ടി മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ തി​രി​ച്ചെ​ത്തി​ച്ചു ചി​കി​ത്സ ന​ല്‍​കി​വ​രു​ന്നു.

നേ​പ്പാ​ള്‍ സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് ആ​ലു​വ പൊ​ലീ​സ് തൃ​ശൂ​രി​ലെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. പി​ന്നീ​ട് ര​ണ്ടോ​ടെ ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​വ​ഴി ചാ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ര​കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള കാ​മ​ത്ത് ലെ​യി​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മു​ര​ളി(66)​യെ​ന്ന ഹോ​ട്ട​ലു​ട​മ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ശേ​ഷം കാ​ല്‍​ന​ട​യാ​യി മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ലേ​ക്കു തി​രി​ച്ചെ​ത്തു​ക​യും അ​വി​ടെ​വ​ച്ചും ര​ണ്ടു​പേ​രെ കു​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മു​ര​ളി​യെ അ​ശ്വി​നി ആ​ശു​പ​ത്രി​യി​ലും മ​റ്റു ര​ണ്ടു​പേ​രെ​യും ജൂ​ബി​ലി ആ​ശു​പ​ത്രി​യി​ലു​മാ​ണു പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.

National

ഡ​ൽ​ഹി​യി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു: കേ​സെ​ടു​ത്ത് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ശാ​സ്ത്രി പാ​ർ​ക്ക് പ്ര​ദേ​ശ​ത്ത് യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

ബു​ല​ന്ദ് മ​സ്ജി​ദ് പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന വ​സീം(33) എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. ശാ​സ്ത്രി പാ​ർ​ക്ക് പ്ര​ദേ​ശ​ത്തെ ഡി​ഡി​എ പാ​ർ​ക്കി​ന് പു​റ​കി​ൽ വ​ച്ചാ​ണ് വ​സീ​മി​ന് കു​ത്തേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വ​സീ​മി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​യാ​ളെ ആ​രാ​ണ് കു​ത്തി​യ​തെ​ന്നും എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ശാ​സ്ത്രി പാ​ർ​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക്ക് ടീം ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

National

കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്ന കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ കാ​ഞ്ച​വാ​ല പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട കൗ​മാ​ര​ക്കാ​ര​ൻ പ്ര​തി​ക​ളെ നേ​ര​ത്തെ മ​ർ​ദി​ച്ചി​രു​ന്നു. ഇ​തേ​ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കേ​റ്റം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചു.

കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Latest News

Corehub Up