x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലാ സ്വദേശികളായ ദമ്പതികളുടെ സ്റ്റാര്‍ട്ടപ്പിന് തുടര്‍ച്ചയായി രണ്ട് ഇന്ത്യന്‍ പേറ്റന്‍റുകള്‍

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍
Published: September 26, 2026 10:57 PM IST | Updated: September 26, 2026 10:57 PM IST

ടോം ​​​തോ​​​മ​​​സ്, ഡോ. ​​​ലി​​​നി എ​​​ല്‍. ആ​​​ല​​​പ്പാ​​​ട്ട്

പാ​​​ലാ: പാ​​​ലാ​​​യു​​​ടെ സ്വ​​​ന്തം ലാ​​​ബി​​​ല്‍ പി​​​റ​​​ന്ന​​​ത് ര​​​ണ്ട് ഇ​​​ന്ത്യ​​​ന്‍ പേ​​​റ്റ​​​ന്‍റു​​​ക​​​ള്‍. ന​​​വീ​​​ന മേ​​​ഖ​​​ല​​​ക​​​ളാ​​​യ ഒ​​​പ്റ്റി​​​ക്ക​​​ല്‍ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍, ഒ​​​പ്റ്റി​​​ക്ക​​​ല്‍ കോ​​​മ്പൗ​​​ണ്ടിം​​​ഗ്, ക്വാ​​​ണ്ടം കോ​​​മ്പൗ​​​ണ്ടിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പ്ര​​​ധാ​​​ന സാ​​​ങ്കേ​​​തി​​​ക ഘ​​​ട​​​ക​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട് പാ​​​ലാ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ കെ​​​ടി​​​എ​​​സ് ഇ​​​ന്ന​​​വേ​​​ഷ​​​ന്‍സ് ലാ​​​ബ് വി​​​ക​​​സി​​​പ്പി​​​ച്ച സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​ക്കാ​​​ണ് തു​​​ട​​​ര്‍ച്ച​​​യാ​​​യി ര​​​ണ്ട് ഇ​​​ന്ത്യ​​​ന്‍ പേ​​​റ്റ​​​ന്‍റു​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​ത്.

പാ​​​ലാ മു​​​ണ്ടാ​​​ങ്ക​​​ല്‍ മ​​​ണി​​​മ​​​ല കാ​​​ട​​​ന്‍കാ​​​വി​​​ല്‍ ടോം ​​​തോ​​​മ​​​സും ഭാ​​​ര്യ ഡോ. ​​​ലി​​​നി എ​​​ല്‍. ആ​​​ല​​​പ്പാ​​​ട്ടും ചേ​​​ര്‍ന്ന വി​​​ക​​​സി​​​പ്പി​​​ച്ച പോ​​​ളി​​​ഗ​​​ണ്‍ ക്രി​​​സ്റ്റ​​​ല്‍- ഒ​​​പ്റ്റി​​​ക്ക​​​ല്‍ ബ​​​ഫ​​​ര്‍ സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​ക്കാ​​​ണ് പേ​​​റ്റ​​​ന്‍റു​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​ത്. സാ​​​ങ്കേ​​​തി​​​ക രം​​​ഗ​​​ത്ത് വ​​​ള​​​രെ​​​യേ​​​റെ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​മാ​​​യ​​​തി​​​നാ​​​ല്‍ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പ്ര​​​ശം​​​സ വ​​​രെ ഇ​​​വ​​​രെ തേ​​​ടി​​​യെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഓ​​​രോ സെ​​​ക്ക​​​ൻ​​​ഡി​​​ലും വ​​​ന്‍തോ​​​തി​​​ലു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് പ്ര​​​കാ​​​ശ ത​​​രം​​​ഗ​​​ങ്ങ​​​ളാ​​​യി ഒ​​​പ്റ്റി​​​ക്ക​​​ല്‍ ഫൈ​​​ബ​​​റി​​​ലൂ​​​ടെ സ​​​ഞ്ചി​​​ക്കു​​​ന്ന​​​ത്. അ​​​ടു​​​ത്ത ത​​​ല​​​മു​​​റ​​​യി​​​ലെ ഒ​​​പ്റ്റി​​​ക്ക​​​ല്‍ സി​​​സ്റ്റ​​​ത്തി​​​ല്‍ ഈ ​​​സി​​​ഗ്‌​​​ന​​​ല്‍സി​​​നെ നി​​​യ​​​ന്ത്രി​​​ക്കാ​​​നും റൂ​​​ട്ട് ചെ​​​യ്യാ​​​നും സ്വി​​​ച്ച് ചെ​​​യ്യാ​​​നും പ്രോ​​​സ​​​സ് ചെ​​​യ്യാ​​​നും ക​​​ഴി​​​യ​​​ണം.

ഈ ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കി​​​ടെ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​പ്പോ​​​ള്‍ ഒ​​​പ്റ്റി​​​ക്ക​​​ല്‍ സി​​​ഗ്‌​​​ന​​​ല്‍സി​​​നെ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി പി​​​ടി​​​ച്ചു​​​നി​​​ര്‍ത്തു​​​ക​​​യോ വൈ​​​കി​​​ക്കു​​​ക​​​യോ ചെ​​​യ്യാ​​​നു​​​ള്ള ക​​​ഴി​​​വ് ആ​​​വ​​​ശ്യ​​​മാ​​​ണ്.

ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സാ​​​ധ്യ​​​ത​​​യാ​​​ണ് ദ​​​മ്പ​​​തി​​​ക​​​ള്‍ വി​​​ക​​​സി​​​പ്പി​​​ച്ച സാ​​​ങ്കേ​​​തി​​​കവി​​​ദ്യ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്. പ്ര​​​ധാ​​​ന ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​ത്തി​​​ന് ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 31ന് ​​​ഒ​​​ന്നാ​​​മ​​​ത്തെ​​​യും തു​​​ട​​​ര്‍ന്ന് സെ​​​പ്റ്റം​​​ബ​​​ര്‍ എ​​​ട്ടി​​​നു ര​​​ണ്ടാ​​​മ​​​ത്തെ​​​യും പേ​​​റ്റ​​​ന്‍റ് ല​​​ഭി​​​ച്ചു.

Tags : Startup Couple Pala IndianPatents Business

Recent News

Corehub Up