x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏഷ്യൻ ഗെയിംസിൽ ഇ​ന്ത്യ​ക്ക് ഇ​ന്ന​ലെ ര​ണ്ടു സ്വ​ര്‍​ണം, മൂ​ന്നു വെ​ള്ളി, ര​ണ്ടു വെ​ങ്ക​ലം

വെബ്ഡെസ്ക്
Published: September 26, 2026 11:34 PM IST | Updated: September 26, 2026 11:34 PM IST

ന​ഗോ​യ: ക​ബ​ഡി​യി​ലൂ​ടെ ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ല്‍ ഇ​ര​ട്ട സ്വ​ര്‍​ണം. 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സ് പു​രു​ഷ-​വ​നി​താ ക​ബ​ഡി​യി​ല്‍ ഇ​ന്ത്യ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി. ഇ​രു ഫൈ​ന​ലി​ലും ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ള്‍ ഇ​റാ​ന്‍ ആ​യി​രു​ന്നു.

ഗെ​യിം​സി​ന്‍റെ എ​ട്ടാം​ദി​ന​മാ​യ ഇ​ന്ന​ലെ ഇ​ന്ത്യ മൂ​ന്നു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും ഉ​ള്‍​പ്പടെ ഏ​ഴു മെ​ഡ​ല്‍ നേ​ടി. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ല്‍ നേ​ട്ടം 30 ആ​യി.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന വ​നി​താ ക​ബ​ഡി ഫൈ​ന​ലി​ല്‍ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സു​വ​ര്‍​ണ​നേ​ട്ടം. 34ന് ​എ​തി​രേ 37 പോ​യി​ന്‍റ് നേ​ടി, ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ത്യ ത്രി​വ​ര്‍​ണ​ക്കൊ​ടി പാ​റി​ച്ചു.

സെ​മി​യി​ല്‍ നേ​പ്പാ​ളി​നെ ഏ​ക​പ​ക്ഷീ​യ​മാ​യി കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശം. സ്‌​കോ​ര്‍: 48-24. ചൈ​നീ​സ് താ​യ് പേ​യി​യെ കീ​ഴ​ട​ക്കി (23-19) ഇ​റാ​നും ഫൈ​ന​ല്‍ ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ഗ്രൂ​പ്പ് എ​യി​ലാ​യി​രു​ന്നു ഇ​ന്ത്യ​യും ഇ​റാ​നും. ഗ്രൂ​പ്പി​ലെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച് ചാ​മ്പ്യ​ന്മാ​രാ​യി ഇ​ന്ത്യ സെ​മി​യി​ലെ​ത്തി.

ഇ​ന്ത്യ​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട (37-23) ഇ​റാ​ന്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​നാ​യും സെ​മി​യി​ല്‍ ഇ​ടം​നേ​ടി. 2018 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി ഇ​റാ​ന്‍ സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. അ​തി​ന്‍റെ മ​ധു​ര​പ്ര​തി​കാ​ര​മാ​യി​രു​ന്നു 2022 ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ ഇ​ന്ന​ലെ ന​ട​ത്തി​യ​ത്.

ആ​ധി​കാ​രി​കം

വ​നി​ത​ക​ള്‍​ക്കു പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ പു​രു​ഷ​ന്മാ​രും ഇ​റാ​നെ കീ​ഴ​ട​ക്കി സ്വ​ര്‍​ണ​ത്തി​ല്‍ മു​ത്ത​മി​ട്ടു. 40-34നാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ പു​രു​ഷ​ന്മാ​രു​ടെ ജ​യം. സെ​മി​യി​ല്‍ താ​യ് ല​ന്‍​ഡി​നെ ത​റ​പ​റ്റി​ച്ചാ​യി​രു​ന്നു (66-28) ഇ​ന്ത്യ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നു ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ചൈ​നീ​സ് താ​യ്‌പേ​യി​യാ​യി​രു​ന്നു (59-21) സെ​മി​യി​ല്‍ ഇ​റാ​ന്‍റെ ഇ​ര.

ഗ്രൂ​പ്പ് എ​യി​ല്‍ ക​ളി​ച്ച നാ​ലു മ​ത്സ​ര​ങ്ങ​ളി​ലും ജ​യം സ്വ​ന്ത​മാ​ക്കി ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഇ​ന്ത്യ സെ​മി​യി​ലെ​ത്തി​യ​ത്. ഗ്രൂ​പ്പ് ബി ​ചാ​മ്പ്യ​ന്മാ​രാ​യി ഇ​റാ​നും അ​വ​സാ​ന നാ​ലി​ല്‍ ഇ​ടം​നേ​ടി. 2022 ഹ്വാ​ങ്ഷൂ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും ഇ​റാ​നെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സു​വ​ര്‍​ണ​നേ​ട്ടം. 33-29നാ​യി​രു​ന്നു അ​ന്ന് ഇ​ന്ത്യ​യു​ടെ ജ​യം.

K-Rail Survey

വിദർശ വിസ്മയം

ന​ഗോ​യ: ഇ​രു​പ​താ​മ​ത് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ച​രി​ത്ര​നേ​ട്ട​വു​മാ​യി മ​ല​യാ​ളി താ​രം വി​ദ​ര്‍​ശ വി​നോ​ദ്. ഏ​ഷ്യ​ന്‍ ഗെ​യിം​സ് വ​നി​താ 50 മീ​റ്റ​ര്‍ റൈ​ഫി​ള്‍ ത്രീ ​പൊ​സി​ഷ​നി​ല്‍ വി​ദ​ര്‍​ശ വി​നോ​ദ് ഉ​ള്‍​പ്പെ​ട്ട ഇ​ന്ത്യ​ന്‍ ടീം ​വെ​ള്ളി സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ഒ​രു ഏ​ഷ്യ​ന്‍ ഗെ​യിം​സ് എ​ഡി​ഷ​നി​ല്‍ അ​ത്‌ല​റ്റി​ക്‌​സി​ല്‍ അ​ല്ലാ​തെ, ഒ​ന്നി​ല്‍ അ​ധി​കം മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ മ​ല​യാ​ളി വ​നി​ത എ​ന്ന ച​രി​ത്രം വി​ദ​ര്‍​ശ​യ്ക്കു സ്വ​ന്തം.

വി​ദ​ര്‍​ശ, ആ​ഷി ചൗ​ക്‌​സി, തി​ലോ​ത്ത​മ സെ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ ടീം 1763 ​പോ​യി​ന്‍റ് നേ​ടി​യാ​ണ് വെ​ള്ളി​യ​ണി​ഞ്ഞ​ത്. 1773 പോ​യി​ന്‍റു​മാ​യി ചൈ​ന സ്വ​ര്‍​ണ​വും 1754 പോ​യി​ന്‍റോ​ടെ ക​സാ​ക്കി​സ്ഥാ​ന്‍ വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.

വ​നി​താ വി​ഭാ​ഗം 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ള്‍ ടീം ​ഇ​ന​ത്തി​ല്‍ ഇ​ള​വേ​നി​ല്‍ വാ​ള​റി​വ​ന്‍, സോ​നം മ​സ്‌​ക​ര്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം വി​ദ​ര്‍​ശ വി​നോ​ദ് വെ​ള്ളി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ലെ​ത്തി​യ ആ​ദ്യ​മെ​ഡ​ലാ​യി​രു​ന്നു അ​ത്.

കോ​ഴി​ക്കോ​ട് തി​രു​വ​ന്പാ​ടി ത​മ്പ​ല​മ​ണ്ണ​യി​ലെ കൊ​ച്ചു​ഗ്രാ​മ​ത്തി​ൽ നി​ന്ന് ച​രി​ത്ര​ത്താ​ളി​ലേ​ക്കാ​ണ് വി​ദ​ർ​ശ കെ. ​വി​നോ​ദ് വെ​ടി​യു​തി​ർ​ത്ത​ത്. ക​ന്നി ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ത​ന്നെ ഇ​ര​ട്ട​മെ​ഡ​ൽ നേ​ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​രു​പ​ത്തേ​ഴു​കാ​രി​യാ​യ വി​ദ​ർ​ശ. കു​ടും​ബ​ത്തി​ന്‍റെ​യും പ​രി​ശീ​ല​ക​രു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും പി​ന്തു​ണ​യാ​ണ് ഈ ​നേ​ട്ട​ത്തി​നു പി​ന്നി​ലെ​ന്നു താ​രം പ്ര​തി​ക​രി​ച്ചു.

2018ൽ ​കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് എ​ൻ​സി​സി ട്ര​യ​ൽ​സി​ലൂ​ടെ​യാ​ണ് വി​ദ​ർ​ശ ആ​ദ്യ​മാ​യി റൈ​ഫി​ൾ കൈ​യി​ലെ​ടു​ത്ത​തെ​ന്ന​തു ച​രി​ത്രം. പ്ര​ത്യേ​ക പ​രി​ശീ​ല​ന​മി​ല്ലാ​തെ ട്ര​യ​ൽ​സി​നെ​ത്തി​യ താ​രം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തോ​ടെ ഷൂ​ട്ടിം​ഗി​ന്‍റെ ലോ​ക​ത്തേ​ക്കു ക​ട​ന്നു. സ്വ​ന്ത​മാ​യി റൈ​ഫി​ളോ ഷൂ​ട്ടിം​ഗ് ജാ​ക്ക​റ്റോ തു​ട​ക്ക​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ടം​വാ​ങ്ങി​യ റൈ​ഫി​ളു​ക​ളും അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​നം.

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്നു ഷൂ​ട്ടിം​ഗ് ഉ​പേ​ക്ഷി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ച ഘ​ട്ട​ത്തി​ൽ ഭ​ർ​ത്താ​വും നി​ല​വി​ൽ പ​രി​ശീ​ല​ക​നു​മാ​യ മ​നു എ​സ്. ര​വി​യു​ടെ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും നി​ർ​ണാ​യ​ക​മാ​യി. സാ​യി​യു​ടെ ഹൈ ​പെ​ർ​ഫോ​മ​ൻ​സ് കോ​ച്ച് മ​നോ​ജ് കു​മാ​റി​ന്‍റെ കീ​ഴി​ലെ പ​രി​ശീ​ല​നം വി​ദ​ർ​ശ​യു​ടെ ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​യി. ലൈ​റ്റ് വെ​യ്റ്റ് റൈ​ഫി​ളി​ലേ​ക്ക് മാ​റി​യ​തോ​ടെ പ്ര​ക​ട​ന​ത്തി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​യി.

2024ൽ ​എ​സ്എ​ഐ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ശീ​ല​ന​ത്തി​നു​ള്ള അ​വ​സ​ര​വും ല​ഭി​ച്ചു. ഡ​ൽ​ഹി​യി​ലാ​ണ് പ്ര​ധാ​ന പ​രി​ശീ​ല​നം.

K-Rail Survey

സ്‌​ക്വാ​ഷിൽ ഗോൾഡൻ ചാൻസ്

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ സ്‌​ക്വാ​ഷ് വേ​ദി​യി​ല്‍​നി​ന്ന് ഇ​ന്ന​ലെ ഇ​ന്ത്യ​ക്ക് ഒ​രു വെ​ങ്ക​ലം.

മി​ക്‌​സ​ഡ് ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ സെ​ന്തി​ല്‍​കു​മാ​ര്‍-​ജോ​ഷ്‌​ന ചി​ന്ന​പ്പ സ​ഖ്യം വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. സെ​മി​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണി​ത്. സെ​മി​യി​ല്‍ ഹോ​ങ്കോം​ഗി​ന്‍റെ ലീ ​കാ യി - ​താ​ങ് മി​ങ് ഹോ​ങ് സ​ഖ്യ​ത്തോ​ട് 10-11, 11-2, 10-11നാ​യി​രു​ന്നു ചി​ന്ന​പ്പ-​സെ​ന്തി​ല്‍​കു​മാ​ര്‍ കൂ​ട്ടു​കെ​ട്ട് പ​രാ​ജ​യ​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം, പു​രു​ഷ-​വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. വ​നി​താ സിം​ഗി​ള്‍​സി​ല്‍ അ​ന​ഹ​ത് സിം​ഗ് ച​രി​ത്ര​നേ​ട്ട​ത്തോ​ടെ​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്.

ഏ​ഷ്യ​ന്‍ ഗെ​യിം​സ് വ​നി​താ സ്‌​ക്വാ​ഷ് സിം​ഗി​ള്‍​സ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​യാ​ണ് പ​തി​നെ​ട്ടു​കാ​രി​യാ​യ അ​ന​ഹ​ത് സിം​ഗ്. നി​ല​വി​ലെ ലോ​ക ജൂ​ണി​യ​ര്‍ കി​രീ​ട​വും ഈ ​ഡ​ല്‍​ഹി​ക്കാ​രി​ക്കു സ്വ​ന്തം. പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ അ​ഭ​യ് സിം​ഗും ഫൈ​ന​ലി​ലെ​ത്തി.

Tags : India Won AsianGames Gold Silver Bronze Sports

Recent News

Corehub Up